Advertisment

എന്നെ അറിയുന്നവര്‍ എവിടെയെങ്കിലും പോയാല്‍ ഞാനാണോ ഉത്തരവാദി? ആരെങ്കിലും ബിജെപിയിലേക്ക് പോയതിന് ഞാന്‍ എന്ത് പിഴച്ചു? എനിക്കൊരു പട്ടിയുണ്ട്, ബ്രൂണോ എന്നാണ് പേര്, അത് പോലും ബിജെപിയിലേക്ക് പോകില്ല; കെ സുധാകരന്‍

ഒരു ഡിസിസി സെക്രട്ടറി ബിജെപിയിലേക്ക് പോയത്. ഞങ്ങള്‍ പറഞ്ഞ കാര്യം സാധൂകരിക്കുകയാണ് ചെയ്തിരിക്കുന്നത്. പറഞ്ഞ കാര്യം വസ്തുതയാണെന്ന് അനുഭവത്തിലൂടെ ജനങ്ങള്‍ക്ക് ബോധ്യമായെന്നും എം വി ജയരാജന്‍ അഭിപ്രായപ്പെട്ടു.

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
K Sudhakaran

കണ്ണൂര്‍: താനല്ല, തന്റെ പട്ടി പോലും ബിജെപിയില്‍ പോകില്ലെന്ന് കെപിസിസി പ്രസിഡന്റും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ സുധാകരന്‍. 

Advertisment

'എന്നെ അറിയുന്നവര്‍ എവിടെയെങ്കിലും പോയാല്‍ ഞാനാണോ ഉത്തരവാദി? ആരെങ്കിലും ബിജെപിയിലേക്ക് പോയതിന് ഞാന്‍ എന്ത് പിഴച്ചു?.

ഞാന്‍ ബിജെപിയില്‍ പോകും എന്ന് പറയുന്നതിന് അടിസ്ഥാനമില്ല. എനിക്ക് പോകണമെങ്കില്‍ എന്നേ പോകാമായിരുന്നു? എനിക്കൊരു പട്ടിയുണ്ട്. ബ്രൂണോ എന്നാണ് പേര്. അത് പോലും ബിജെപിയിലേക്ക് പോകില്ല' - കെ സുധാകരന്‍ പറഞ്ഞു.

പ്രചാരണത്തിന്റെ ആദ്യഘട്ടത്തിലേ ഇടതുപക്ഷം പറഞ്ഞത് കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ കൊള്ളില്ല, അവര്‍ ബിജെപിയിലേക്ക് പോകുന്നവരാണ് എന്ന്. അതു ശരിവെക്കുന്നതാണ് കെ സുധാകരന്റെ മുന്‍ പിഎ ബിജെപിയിലേക്ക് പോയത്.

ഒരു ഡിസിസി സെക്രട്ടറി ബിജെപിയിലേക്ക് പോയത്. ഞങ്ങള്‍ പറഞ്ഞ കാര്യം സാധൂകരിക്കുകയാണ് ചെയ്തിരിക്കുന്നത്. പറഞ്ഞ കാര്യം വസ്തുതയാണെന്ന് അനുഭവത്തിലൂടെ ജനങ്ങള്‍ക്ക് ബോധ്യമായെന്നും എം വി ജയരാജന്‍ അഭിപ്രായപ്പെട്ടു.

Advertisment