Advertisment

പാനൂരിലെ ബോംബ് സ്‌ഫോടനവുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ല, സമാധാനത്തിന് ഭംഗം വരുത്തുന്ന ഒന്നും സിപിഎം ചെയ്യില്ല; ബോംബ് സ്‌ഫോടനത്തില്‍ മരിച്ചയാള്‍ പാര്‍ട്ടിക്കാരെ ആക്രമിച്ച കേസിലെ പ്രതിയാണെന്ന് എം വി ഗോവിന്ദന്‍

കേസിലെ പൊലീസ് നടപടികള്‍ ദുരൂഹമെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വിമര്‍ശിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് ഷാഫി

New Update
v

കണ്ണൂര്‍: പാനൂരിലെ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമാധാന സന്ദേശയാത്ര തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

Advertisment

പാനൂരിലെ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ല. സമാധാനത്തിന് ഭംഗം വരുത്തുന്ന ഒന്നും സിപിഐഎം ചെയ്യില്ല. ബോംബ് സ്‌ഫോടനത്തില്‍ മരിച്ചയാള്‍ പാര്‍ട്ടിക്കാരെ ആക്രമിച്ച കേസിലെ പ്രതിയാണെന്നും ഗോവിന്ദന്‍ പറഞ്ഞു. 

 അതേ സമയം, പാനൂര്‍ സ്‌ഫോടനത്തിലെ പൊലീസ് നടപടികള്‍ ദുരൂഹമെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വിമര്‍ശിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് ഷാഫി ആരോപിച്ചു.

 

Advertisment