Advertisment

'അറിയില്ലെന്ന് പറഞ്ഞില്ലേ, സംഭവത്തിന് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല; സിപിഎം നേതാക്കള്‍ ഷെറിന്റെ വീട് സന്ദര്‍ശിച്ചതില്‍ എംവി ഗോവിന്ദന്‍

പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ മരിച്ച ഷെറിന്റെ വീട് സിപിഐഎം നേതാക്കള്‍ സന്ദര്‍ശിച്ചത് നിഷേധിച്ചും ന്യായീകരിച്ചുമാണ് മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
mv govuUntitled.jpg

കണ്ണൂര്‍: പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്റെ വീട് സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചതില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സന്ദര്‍ശനത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു എം വി ഗോവിന്ദന്‍ പറഞ്ഞത്.

Advertisment

സംഭവത്തിന് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. പാര്‍ട്ടി സഖാക്കളെ തന്നെ ആക്രമിച്ച കേസിലെ പ്രതികളാണെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു.

പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ മരിച്ച ഷെറിന്റെ വീട് സിപിഐഎം നേതാക്കള്‍ സന്ദര്‍ശിച്ചത് നിഷേധിച്ചും ന്യായീകരിച്ചുമാണ് മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

പാര്‍ട്ടിയുടെ ഉത്തരവാദിത്തത്തിലുള്ള ഒരു നേതാവും ഷെറിഫിന്റെ വീട്ടില്‍ പോയിട്ടില്ലെന്ന് പറഞ്ഞ പി ജയരാജന്‍, പിന്നീട് കുടുംബവുമായി ബന്ധമുള്ള ആരെങ്കിലും പോയെങ്കില്‍ മഹാഅപരാധമായി കാണേണ്ടതില്ലെന്നും അത്തരമൊരു വിലക്ക് പാര്‍ട്ടി ആര്‍ക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു.

Advertisment