Advertisment

സംസ്ഥാന സർക്കാറിന്റെ നവകേരള സദസ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു

author-image
ഇ.എം റഷീദ്
New Update
nava kerala sadas

കാസര്‍കോഡ്: സംസ്ഥാന സർക്കാറിന്റെ നവ കേരള സദസ്സിന് കാസർകോട് ജില്ലയിലെ പൈവളികയിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. കാസർകോട് മഞ്ചേശ്വരം പൈവളിക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുത്തു.

ഉദ്ഘാടന പ്രസംഗത്തിൽ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രി പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുന്നത് ജനാധിപത്യ പ്രക്രിയയ്‌ക്ക് വിരുദ്ധമാണെന്നും നവ കേരള സദസ്സ് സർക്കാർ പരിപാടിയാണെന്നും വ്യക്തമാക്കി. പരിപാടിയിൽ ഉണ്ടായ വൻ ജനപങ്കാളിത്തം നവകേരള സദസ്സ് നാടിന്റെ പരിപാടിയാണെന്നതിന് തെളിവാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പരിപാടിയിൽ പ്രധാന റോളിൽ എംഎൽഎ ഉണ്ടാകണമായിരുന്നു എന്നും പറഞ്ഞു.

2016 നു മുൻപ് കേരളീയർ നിരാശയിൽ ആയിരുന്നു എന്ന് പറഞ്ഞ മുഖ്യമന്ത്രി 2016 ന് മുമ്പുള്ള സർക്കാർ ആയിരുന്നെങ്കിൽ കേരളത്തിൽ മാറ്റം ഉണ്ടാകില്ലായിരുന്നു എന്നും പറഞ്ഞു. സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ വന്നതോടെ വികസനം ത്വരിതഗതിയിലായെന്നും പറഞ്ഞു. ബസ്സിന്റെ ആർഭാടത്തെക്കുറിച്ച് പറഞ്ഞവർ പരിപാടിക്ക് പ്രചാരണം നൽകിയെന്ന് പ്രതികരിച്ച മുഖ്യമന്ത്രി മാധ്യമപ്രവർത്തകരെ ആർഭാടം കണ്ടെത്താൻ ക്ഷണിക്കുകയും ചെയ്തു.

Advertisment