Advertisment

ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് പാര്‍ട്ടിയെ ഇളക്കി മറിയ്ക്കാന്‍ 'കര്‍ണാടക മോഡലില്‍' വിഡി സതീശനും കെ സുധാകരനും കൈ കോര്‍ത്ത് സമരാഗ്നി യാത്ര ! പ്രതിപക്ഷ നേതാവ് ഒറ്റയ്ക്ക് നയിക്കട്ടെയെന്ന് തീരുമാനിച്ച യാത്ര കെപിസിസി പ്രസിഡന്‍റുമൊന്നിച്ച് മതിയെന്ന നിര്‍ദേശം വച്ചത് സതീശന്‍. സുധാകരന്‍ യുഎസ് യാത്ര കഴിഞ്ഞു വരും വരെ കാത്തിരിപ്പ് ! ഒറ്റയ്ക്ക് നേതാവാകുകയല്ല, പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കുകയാണ് പ്രധാനമെന്ന് തീരുമാനിച്ച നേതാക്കളുടെ യാത്ര പാര്‍ട്ടിയില്‍ ഐക്യത്തിന്‍റെ സന്ദേശം കൂടിയായി മാറും !

ലോക്സഭാ തെര‍ഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന പ്രവര്‍ത്തകരെ പ്രചരണരംഗത്തേയ്ക്ക് കൈപിടിച്ചിറക്കും വിധമാണ് യാത്രയുടെ സമയക്രമീകരണം എന്നതാണ് ഏറ്റവും പ്രധാനം. കോണ്‍ഗ്രസിന്‍റെ സമീപകാല ചരിത്രത്തിലാദ്യമായി പ്രതിപക്ഷ നേതാവും പാര്‍ട്ടി പ്രസിഡന്‍റും സംയുക്തമായി നയിക്കുന്ന യാത്ര എന്ന പ്രത്യേകതയുമുണ്ട്.

New Update
samaragni yathra kasaragod

കാസര്‍കോ‍ഡ്: തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും സംയുക്തമായി നയിക്കുന്ന സംസ്ഥാന യാത്ര യുഡിഎഫിന് പുത്തന്‍ ആവേശം സമ്മാനിക്കും.

Advertisment

ലോക്സഭാ തെര‍ഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന പ്രവര്‍ത്തകരെ പ്രചരണരംഗത്തേയ്ക്ക് കൈപിടിച്ചിറക്കും വിധമാണ് യാത്രയുടെ സമയക്രമീകരണം എന്നതാണ് ഏറ്റവും പ്രധാനം. കോണ്‍ഗ്രസിന്‍റെ സമീപകാല ചരിത്രത്തിലാദ്യമായി പ്രതിപക്ഷ നേതാവും പാര്‍ട്ടി പ്രസിഡന്‍റും സംയുക്തമായി നയിക്കുന്ന യാത്ര എന്ന പ്രത്യേകതയുമുണ്ട്.

എല്ലാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്‍റെ ശാപം ഗ്രൂപ്പുകളുടെ ബലാബലവും നേതാക്കളുടെ വടം വലിയുമായിരുന്നു. യാത്രകള്‍ നയിക്കുന്നത് ഒന്നുകില്‍ പ്രതിപക്ഷ നേതാവ്, അല്ലെങ്കില്‍ കെപിസിസി പ്രസിഡന്‍റ്. ആര് നയിക്കുന്നുവോ അവരുടെ ഗ്രൂപ്പ് യാത്രയുടെ നിയന്ത്രണം ഏറ്റെടുക്കും. മറ്റേയാളുടെ ഗ്രൂപ്പ് അടിയില്‍ കൂടി പാലം വലിക്കും.

k sudhakaran kasaragod


എന്നാല്‍ വിഡി സതീശനും കെ സുധാകരനും ഒന്നിച്ച് യാത്ര നയിക്കാനുള്ള തീരുമാനം പാര്‍ട്ടിയുടെ ഐക്യത്തിന്‍റെ സന്ദേശം അണികളിലേയ്ക്ക് എത്തിക്കുന്നതിനായാണ്. പതിറ്റാണ്ടുകള്‍ക്കു ശേഷം ഗ്രൂപ്പുകളുടെ അതിപ്രസരമില്ലാത്ത ആദ്യ പാര്‍ട്ടിയാത്രയെന്ന പ്രത്യേകതയുമുണ്ട്. അതിനാല്‍ തന്നെ വേര്‍തിരിവുകളില്ലാതെ പാര്‍ട്ടി ഒറ്റക്കെട്ടായി യാത്രയുടെ മുന്നൊരുക്കങ്ങളില്‍ സജീവമാണ്.


അടുക്കോടും ചിട്ടയോടും കൂടി പരിപാടികള്‍ ക്രമീകരിക്കുന്നതില്‍ വിദഗ്ദ്ധനായ വിഡി സതീശന്‍ ദിവസങ്ങള്‍ക്കു മുമ്പെ ക്രമീകരണങ്ങള്‍ ആരംഭിച്ചതാണ്. അമേരിക്കന്‍ യാത്ര കഴിഞ്ഞ് ഉഷാറായി മടങ്ങിയെത്തിയ കെ സുധാകരന്‍ പൂര്‍ണ പിന്തുണയുമായി ഒപ്പം.

ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് പ്രതിപക്ഷ നേതാവ് ഒറ്റയ്ക്ക് നയിക്കുന്ന യാത്ര എന്നായിരുന്നു പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശം. മാത്രമല്ല, സുധാകരന്‍ ചികിത്സയ്ക്കായി യുഎസിലേയ്ക്ക് പോകുന്നതും അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയും കൂടി പരിഗണിച്ചായിരുന്നു തീരുമാനം.

vd satheesan k sudhakaran-2


എന്നാല്‍ താന്‍ ഒറ്റയ്ക്ക് നയിക്കുന്നതിലും നല്ലത് കെപിസിസി പ്രസിഡന്‍റും താനും ഒന്നിച്ച് നയിക്കുന്നതാകും ഉചിതം എന്ന നിര്‍ദേശം മുന്നോട്ട് വച്ചത് സതീശനാണ്. പ്രസിഡന്‍റ് ചികിത്സ കഴിഞ്ഞ് മടങ്ങിവന്നശേഷമാകാം യാത്ര എന്ന നിര്‍ദേശം കൂടി സതീശന്‍ മുന്നോട്ടുവച്ചതോടെ പാര്‍ട്ടി അതംഗീകരിച്ചു.


ഒരാള്‍ മാത്രം നയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി തമ്മിലടി എന്ന പ്രചരണം അതോടെ ശക്തമാകും. കര്‍ണാടകയില്‍ സിദ്ധരാമയ്യയും ഡികെ ശിവകുമാറും ചേര്‍ന്ന് ഒന്നിച്ച് പ്രവര്‍ത്തിച്ച് പാര്‍ട്ടിയെ അധികാരത്തിലെത്തിച്ച അതേ മാതൃക കേരളത്തിലും പിന്തുടരാനാണ് സുധാകരനും സതീശനും തീരുമാനിച്ചത്.

യാത്ര അവസാനിച്ച് ദിവസങ്ങല്‍ക്കുള്ളില്‍ രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നുറപ്പാണ്. മാര്‍ച്ച് ആദ്യവാരം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ കോണ്‍ഗ്രസ് സംവിധാനങ്ങള്‍ ഒന്നടങ്കം ഇളക്കി മറിച്ച് യാത്ര സമാപിച്ചുകഴിഞ്ഞാലുടന്‍ അതേ ആവേശത്തില്‍ പ്രവര്‍ത്തകര്‍ പ്രചരണ രംഗത്തേയ്ക്കിറങ്ങും. ഫലത്തില്‍ പ്രചരണത്തിനൊരുങ്ങുന്ന പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഇരട്ടി ആശ്വാസമേകും സമരാഗ്നി യാത്ര.

Advertisment