Advertisment

പിണറായിയെ കടന്നാക്രമിച്ച് സമരാഗ്നി വേദിയില്‍ കെസി വേണുഗോപാല്‍. യാത്രയ്ക്ക് തുടക്കമായി. യാത്രയെത്തുക 31 വേദികളില്‍. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും ഒന്നിച്ചു നയിക്കുന്ന യാത്രയില്‍ ഒറ്റക്കെട്ടായി അണിനിരന്ന് കോണ്‍ഗ്രസ് നേതൃനിര !

നടുറോഡില്‍ ഇരുന്നും കിടന്നും ഗവര്‍ണര്‍ ആ പദവിയുടെ വില കളയുകയാണെന്ന് വേണുഗോപാല്‍ പറഞ്ഞു. അതേസമയം ഗവര്‍ണറെ പറയുമ്പോഴും സ്വന്തക്കാരെ സംരക്ഷിക്കാന്‍ വേണ്ടി ഭരിക്കുന്ന പിണറായി കേന്ദ്രത്തില്‍ നരേന്ദ്ര മോഡിക്കെതിരെ ഒരക്ഷരം പറയാന്‍ തയ്യാറാകുന്നില്ലെന്നും വേണുഗോപാല്‍ ആഞ്ഞടിച്ചു.

New Update
kc venugopal kasaragod

കോസര്‍കോഡ്: ബിജെപിയേയും അവരെ സഹായിക്കുന്ന ഇടതുപക്ഷത്തേയും വിമര്‍ശിച്ച് കോണ്‍ഗ്രസിന്‍റെ സമരാഗ്നി യാത്രയ്ക്ക് കാസര്‍ഗോഡ് തുടക്കം. നരേന്ദ്ര മോഡിയേയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ചുകൊണ്ടായിരുന്നു എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്‍റെ ഉദ്ഘാടന പ്രസംഗം.

Advertisment

നടുറോഡില്‍ ഇരുന്നും കിടന്നും ഗവര്‍ണര്‍ ആ പദവിയുടെ വില കളയുകയാണെന്ന് വേണുഗോപാല്‍ പറഞ്ഞു. അതേസമയം ഗവര്‍ണറെ പറയുമ്പോഴും സ്വന്തക്കാരെ സംരക്ഷിക്കാന്‍ വേണ്ടി ഭരിക്കുന്ന പിണറായി കേന്ദ്രത്തില്‍ നരേന്ദ്ര മോഡിക്കെതിരെ ഒരക്ഷരം പറയാന്‍ തയ്യാറാകുന്നില്ലെന്നും വേണുഗോപാല്‍ ആഞ്ഞടിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ബംഗാളില്‍ നിലംപരിശാക്കിയതുപോലെ കേരളത്തില്‍ സിപിഎമ്മിനെ നിലംപരിശാക്കാനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്തിരിക്കുന്ന ആളാണ് പിണറായി വിജയന്‍. പിണറായിയുടെ ഭരണം അധ്വാനിക്കുന്ന സിപിഎം സഖാക്കള്‍ക്കുവേണ്ടിയല്ല, സ്വന്തക്കാര്‍ക്കുവേണ്ടിയും സ്വന്തം ലാഭത്തിനു വേണ്ടിയുമാണ് - വേണുഗോപാല്‍ പറഞ്ഞു.

samaragni yathra kasaragod


പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും ചേര്‍ന്ന് നയിക്കുന്ന സമരാഗ്നി യാത്രയില്‍ നേതാക്കളും പ്രവര്‍ത്തകരും ആവേശത്തോടെയാണ് അണിനിരന്നത്. കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം വേദിയില്‍ അണിനിരന്നു.


കെസി വേണുഗോപാലും വിഡി സതീശനും കെ സുധാകരനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഒന്നിച്ചുനിന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. കോസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള 20 സീറ്റുകളും യുഡിഎഫ് തൂത്തുവാരും എന്നാണ് സമരാഗ്നി ഉദ്ഘാടന വേദിയിലെ പ്രഖ്യാപനം. 31 വേദികളിലായാണ് സമരാഗ്നി യാത്ര എത്തുക. 

Advertisment