Advertisment

എല്ലാം 2000ന്റെ നോട്ടുകൾ ! കാസര്‍കോട് വാടകവീട്ടില്‍ നിന്ന് 7.25 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടി

തുടർന്നാണ് പൊലീസ് വീട് തുറന്ന് പരിശോധിച്ചത്. തെര്‍മോക്കോൾ ബോക്സ്, കാര്‍ഡ് ബോര്‍ഡ്, ചാക്ക് എന്നിവിടങ്ങളിലായി സൂക്ഷിച്ചുവച്ച നിലയിലായിരുന്നു നോട്ടുകൾ. 

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
fake notes

കാസർകോട്: കാസർകോട് അമ്പലത്തറ ഗുരുപുരത്ത് ഒരു വീട്ടിൽനിന്ന് 7.25 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടി. പൂജാമുറിയിൽ ഒളിപ്പിച്ച നിലയിലും കിടപ്പുമുറിയിൽനിന്നുമാണ് വിപണിയില്‍ നിന്ന് പിന്‍വലിച്ച 2000ത്തിന്റെ കള്ളനോട്ടുകൾ പിടിച്ചത്. രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്ച വൈകിട്ട് അമ്പലത്തറ പൊലീസ് നടത്തിയ പരിശോധനയിലാണ് നോട്ടുകൾ കണ്ടെത്തിയത്.

പ്രവാസിയായ കെ.പി.ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വീടാണിത്. ഇദ്ദേഹം പാണത്തൂരിലെ അബ്ദുൽ റസാക്കിന് ഒരു വര്‍ഷം മുൻപ് ഈ വീട് വാടകയ്ക്ക് നൽകിയിരുന്നു. ഇയാളെ പോലീസ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. രണ്ട് ദിവസമായി ഇയാൾ നാട്ടിലില്ല എന്നാണ് പൊലീസിന് ലഭിച്ച വിവരം. 

തുടർന്നാണ് പൊലീസ് വീട് തുറന്ന് പരിശോധിച്ചത്. തെര്‍മോക്കോൾ ബോക്സ്, കാര്‍ഡ് ബോര്‍ഡ്, ചാക്ക് എന്നിവിടങ്ങളിലായി സൂക്ഷിച്ചുവച്ച നിലയിലായിരുന്നു നോട്ടുകൾ. 

Advertisment