Advertisment

'കോടതിയില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്നു, നീതി കിട്ടിയില്ല', വിധി കേട്ട് പൊട്ടിക്കരഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
riyaz-maulvi-murder

കാസര്‍കോട്: മദ്രസ അധ്യാപകന്‍ റിയാസ് മൗലവി വധക്കേസില്‍ മൂന്ന് പ്രതികളെയും വെറുതെവിട്ട കോടതി വിധിയില്‍ പൊട്ടിക്കരഞ്ഞ് ഭാര്യ സൈദ. കേസില്‍ മൂന്ന് പ്രതികളെയും വെറുതെ വിട്ട കോടതി നടപടിയില്‍ പ്രതികരണം തേടിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഇവര്‍ പൊട്ടിക്കരഞ്ഞു.

Advertisment

കോടതിയില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്നുവെന്നും നീതി കിട്ടിയില്ലെന്നും സൈദ പറഞ്ഞു. ഇപ്പോള്‍ എന്ത് പറയണമെന്നറിയില്ലെന്നും പറഞ്ഞു സൈദ പൊട്ടിക്കരയുകയായിരുന്നു.

അതേസമയം വിധിയില്‍ വേദനയുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി പ്രതികരിച്ചു. വിധിയുടെ പകർപ്പ് കിട്ടിയ ശേഷം തുടർ നടപടികൾ തീരുമാനിക്കും. മേൽ കോടതിയിൽ അപ്പീൽ നൽകും . പൊലീസ് അന്വേഷണത്തിൽ തങ്ങൾ തൃപ്തരാണെന്നും കേസിൽ ഇടപെട്ടിരുന്ന ആക്ഷൻ കമ്മിറ്റി പ്രതികരിച്ചു.

വിധിയില്‍ നിരാശയുണ്ടെന്നും ഡി എൻ എ തെളിവിനു പോലും വില കല്പിച്ചില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരെ നിരാശരാക്കുന്ന വിധിയാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായയതെന്നും പബ്ലിക് പോസിക്യൂട്ടര്‍ അഡ്വ ഷാജിത്ത് പ്രതികരിച്ചു.

Advertisment