Advertisment

കേരളം ചുട്ടുപൊള്ളുന്നു, ഇന്ന് 41°C വരെ ചൂട് കൂടും; ഈ ജില്ലക്കാർ കരുതിയിരിക്കൂ

 പാലക്കാട് 41 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇന്നലെ പാലക്കാട് റെക്കോര്‍ഡ് താപനിലയാണ് രേഖപ്പെടുത്തിയത്. കൊല്ലത്ത് 40 ഡിഗ്രി സെല്‍ഷ്യസാണ് പ്രവചിക്കുന്നത്.

New Update
hot weather Unttitled1.jpg

കൊല്ലം: സംസ്ഥാനത്ത് ഇന്ന് 41 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂടിനാണ് സാധ്യത.

Advertisment

 പാലക്കാട് 41 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇന്നലെ പാലക്കാട് റെക്കോര്‍ഡ് താപനിലയാണ് രേഖപ്പെടുത്തിയത്. കൊല്ലത്ത് 40 ഡിഗ്രി സെല്‍ഷ്യസാണ് പ്രവചിക്കുന്നത്.

ഇന്നു മുതൽ ഏപ്രിൽ 11 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 40°C വരെയും തൃശൂർ ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38°C വരെയും, എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 - 4 °C കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 7 മുതൽ ഏപ്രിൽ 11 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. 

Advertisment