Advertisment

കൊല്ലം കണ്ണനല്ലൂരിൽ മൂന്നുപേർ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

കുളിക്കാനിറങ്ങിയ സജീന ചെളിയിൽ മുങ്ങിത്താഴുന്നത് കണ്ട് രക്ഷപെടുത്താനിറങ്ങിയതായിരുന്നു സബീറും സുമയ്യയും. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം.

New Update
do not

കൊല്ലം: കണ്ണനല്ലൂർ മുട്ടയ്ക്കാവിൽ മൂന്നുപേർ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. കൊല്ലം പള്ളിത്തോട്ടം ഡിപ്പോപ്പുരയിടം എച്ച് ആൻഡ് സി കോമ്പൗണ്ടിൽ അർഷാദിന്റെ ഭാര്യ സജിന (30), ഇവരുടെ സുഹൃത്തുക്കളും തിരുവനന്തപുരം സ്വദേശികളുമായ സബീർ (40), ഭാര്യ സുമയ്യ (35) എന്നിവരാണ് മരിച്ചത്.

കുളിക്കാനിറങ്ങിയ സജീന ചെളിയിൽ മുങ്ങിത്താഴുന്നത് കണ്ട് രക്ഷപെടുത്താനിറങ്ങിയതായിരുന്നു സബീറും സുമയ്യയും. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം.

 

Advertisment