Advertisment

'സുരേഷ് ഗോപിയില്‍ നല്ലൊരു മനുഷ്യനുണ്ട്, മനുഷ്യ സ്‌നേഹിയുണ്ട്, കുറച്ച് വികാരം കൂടുതലാണ്, ബിജെപി പ്രോകോപിപ്പിച്ച് മുതലെടുക്കുകയാണെന്ന് മുകേഷ്

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
mukesh actorr.jpg

കൊല്ലം: സുരേഷ് ഗോപിയെ ബിജെപി മുതലെടുക്കുകയാണെന്ന് കൊല്ലത്തെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയും നടനുമായ മുകേഷ്. സുരേഷ് ഗോപിയെ പ്രകോപിപ്പിച്ച് ബിജെപി ഇത് മുതലെടുക്കുകയാണ്. സുരേഷ് ഗോപിയുമായി രാഷ്ട്രീയം സംസാരിച്ചിട്ട് കുറേ നാളായെന്നും മുകേഷ് പറഞ്ഞു.

 'സുരേഷ് ഗോപി കുറച്ച് വികാരം കൂടിയ ആളാണ്, അതാണ് ഭരത് ചന്ദ്രനെയൊക്കെ അവതരിപ്പിക്കുമ്പോള്‍ കണ്ടിട്ടുള്ളത്. ഇത് മുതലാക്കി സുരേഷ് ഗോപിയെ പ്രകോപിതനാക്കാനുള്ള കാര്യമാണ് അവരുടെ പാര്‍ട്ടിയിലുള്ളവര്‍ ചെയ്യുന്നത്.

എന്നിട്ട് അതൊക്കെ വീഡിയോ എടുത്ത് അവര്‍ തന്നെ പ്രചരിപ്പിക്കും. അങ്ങനെ ചെയ്യരുത്. സുരേഷ് ഗോപിയില്‍ നല്ലൊരു മനുഷ്യനുണ്ട്. മനുഷ്യസ്‌നേഹിയുണ്ട്. സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് ഞാന്‍ പോയിരുന്നു. ഞങ്ങള്‍ രാഷ്ട്രീയം സംസാരിച്ചിട്ട് കുറേ നാളായി.', മുകേഷ് പറഞ്ഞു.

Advertisment