Advertisment

സർക്കാരിനെതിരെയുള്ള വികാരത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് വിവാദങ്ങൾ ഉണ്ടാക്കുന്നത്; ഞാൻ വിവാദങ്ങൾക്കില്ല.,വിവാദത്തിൽ കക്ഷി ചേരാനും ഇല്ല; രണ്ടു ദിവസം മുമ്പ് എന്നെ വേട്ടയാടി, അതിന്റെ സത്യം പുറത്ത് വന്നപ്പോഴാണ് പുതിയ വിവാദം ഉണ്ടാക്കുന്നതെന്ന് സുരേഷ് ഗോപി

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
suresh gopi Untitledoo.jpg

കൊല്ലം:ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച സത്യഭാമയുടെ നിലപാടിൽ പ്രതികരിച്ച് സുരേഷ് ഗോപി. സർക്കാരിനെതിരായ വികാരത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും രാമകൃഷ്ണന് വേദിയൊരുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Advertisment

'കൊല്ലത്തെ കുടുംബ ക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവം 28നാണ് നടക്കുന്നത്. അന്ന് രാമകൃഷ്ണനെ പരിപാടിക്കായി ക്ഷണിക്കും. പ്രതിഫലം നൽകിത്തന്നെയാണ് വിളിക്കുന്നത്. സർക്കാരിനെതിരെയുള്ള വികാരത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് വിവാദങ്ങൾ ഉണ്ടാക്കുന്നത്.

ഞാൻ വിവാദങ്ങൾക്കില്ല. വിവാദത്തിൽ കക്ഷി ചേരാനും ഇല്ല. രണ്ടു ദിവസം മുമ്പ് എന്നെ വേട്ടയാടി, അതിന്റെ സത്യം പുറത്ത് വന്നപ്പോഴാണ് പുതിയ വിവാദം ഉണ്ടാക്കുന്ന'തെന്നും സുരേഷ് ഗോപി പറഞ്ഞു.

കലാമണ്ഡലം ഗോപിയുടെ നിലപാടിനെ താൻ മാനിക്കുന്നു. പത്മശ്രീ വിഷയത്തിൽ ഇതു വരെ ഒന്നും പറഞ്ഞിട്ടില്ല, ഇനിയും പറയില്ല. ഗോപിയാശാൻ മാന്യതയുടെ പാരമ്യത പ്രകടിപ്പിച്ചുവെന്ന് സുരേഷ് ഗോപി പറഞ്ഞു. ഗോപിയാശാനും കുടുംബവുമാണ് തനിക്ക് പ്രസക്തം. ഗോപിയാശാൻ്റെ രാഷ്ട്രീയ ബാധ്യത ഹനിക്കില്ല എന്നും അദ്ദേഹം കൂട്ടി ചേർത്തു.

Advertisment