Advertisment

ഭര്‍ത്താവിന് പിറന്നാൾ സമ്മാനം വാങ്ങാൻ പോകുംവഴി അപകടം; സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; അപകടമുണ്ടായത് കോട്ടയം നാഗമ്പടത്ത്‌

ഭർത്താവിന് പിറന്നാൾ സമ്മാനം വാങ്ങാൻ പോകുന്ന വഴിയാണ് ബിനോയും പ്രിയ ബിനോയും അപകടത്തിൽ പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം 5.45ന് നാഗമ്പടം മേൽപ്പാലത്തിലാണ് അപകടം നടന്നത്. 

New Update
accident1

കോട്ടയം: നാഗമ്പടത്ത് കണ്ടെയ്നർ ലോറി സ്കൂട്ടറിലിടിച്ച് വീട്ടമ്മ മരിച്ചു. നീറിക്കാട് കല്ലമ്പള്ളി കൊല്ലകുഴിയിൽ ബിനോയിയുടെ ഭാര്യ പ്രിയ (46) ആണു മരിച്ചത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.

ഭർത്താവിന് പിറന്നാൾ സമ്മാനം വാങ്ങാൻ പോകുന്ന വഴിയാണ് ബിനോയും പ്രിയ ബിനോയും അപകടത്തിൽ പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം 5.45ന് നാഗമ്പടം മേൽപ്പാലത്തിലാണ് അപകടം നടന്നത്. 

Advertisment