Advertisment

പ്രതീക്ഷിക്കുന്നത് ജനത്തിന് നല്ലത് വരുന്ന, ജനാധിപത്യത്തിന് നല്ലത് വരുന്ന വിജയം: മികച്ച രാഷ്ട്രീയ അവസ്ഥ രാജ്യത്ത് ഉണ്ടാകണമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആസിഫ് അലി

ജനത്തിന് നല്ലത് വരുന്ന, ജനാധിപത്യത്തിന് നല്ലത് വരുന്ന വിജയമാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരും വോട്ട് ചെയ്യണം. ചൂട് കാരണം ആരും വോട്ട് ചെയ്യാതിരിക്കരുതെന്നും ആസിഫലി പറഞ്ഞു.

New Update
asif Untitledere.jpg

കോട്ടയം: മികച്ച രാഷ്ട്രീയ അവസ്ഥ രാജ്യത്ത് ഉണ്ടാകണമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആസിഫ് അലി. സഹപ്രവർത്തകർ മത്സരിക്കുന്നുണ്ട്. അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാൻ ഉദ്ദേശിക്കുന്നില്ല.

ജനത്തിന് നല്ലത് വരുന്ന, ജനാധിപത്യത്തിന് നല്ലത് വരുന്ന വിജയമാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരും വോട്ട് ചെയ്യണം. ചൂട് കാരണം ആരും വോട്ട് ചെയ്യാതിരിക്കരുതെന്നും ആസിഫലി പറഞ്ഞു.

ആസിഫലി കുമ്മൻകല്ല് ബിടിഎം എൽ പി സ്കൂളിൽ എത്തി വോട്ട് രേഖപ്പെടുത്തി. സഹോദരൻ അസ്‌കർ അലിയോടൊപ്പം എത്തിയാണ് ആസിഫലി വോട്ട് രേഖപെടുത്തിയത്.

Advertisment