Advertisment

സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ നിരവധി പേർക്കു പരുക്ക്

New Update
accident1

കടുത്തുരുത്തി: സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ നിരവധി പേർക്കു പരുക്ക്. സാരമായി പരുക്കേറ്റ ബസ് യാത്രക്കാരായ മൂന്നുപേരെ മുട്ടുചിറ എച്ച്.ജി.എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തെ തുടർന്ന് മുക്കാൽ മണിക്കൂറോളം കോട്ടയം - എറണാകുളം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. കടുത്തുരുത്തി സ്വദേശി കണ്ണംവേലിൽ പീറ്റർ, രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ എന്നിവർക്കാണ് അപകടത്തിൽ സാരമായി പരുക്കേറ്റത്.

ചൊവ്വാഴ്ച രാത്രി 7.30 ഓടെ കോട്ടയം -എറണാകുളം റോഡിൽ മുട്ടുചിറ ഇടുക്കുമറ്റം വളവിലാണ് അപകടം. കോട്ടയത്തു നിന്നും വൈക്കം ഭാഗത്തേക്കു പോവുകയായിരുന്ന ആവേ മരിയ ബസും എറണാകുളത്തു നിന്നും തിരുവല്ലയിലേക്ക് വരികയായിരുന്നു ശ്രീ സായ് ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്.

Advertisment