Advertisment

ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് ചാഴികാടൻ ജയിക്കണം: പ്രമോദ് നാരായണൻ എംഎൽഎ

New Update
pramod narayan

കിടങ്ങൂർ:  ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ വിജയം അനിവാര്യമാണെന്ന് പ്രമോദ് നാരായണൻ എംഎൽഎ. തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ 167-ാം ബൂത്ത് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ.

കെ.കെ ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. സുരേഷ് നെച്ചിക്കാട്ട്, കെ.കെ അയ്യപ്പൻ, ജോസ് തടത്തിൽ, ഒ.ടി ജോസഫ്, സിറിയക് ചാത്തനാട്ട്, ബോബി മാത്യു, രാധാകൃഷ്ണകുറുപ്പ്, പ്രദീപ് വലിയപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment