Advertisment

മറ്റപ്പളളിക്കുന്ന് റസിഡൻസ് വെൽഫയർ അസ്സോസിയേഷന്റെ നേതൃത്വത്തിൽ നാടക ദിനം ആചരിച്ചു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
dramaUuntitled.jpg

പെരുവ: മറ്റപ്പളളിക്കുന്ന് റസിഡൻസ് വെൽഫയർ അസ്സോസിയേഷന്റെ നേതൃത്വത്തിൽ നാടക ദിനം  ആചരിച്ചു. കുട്ടികളുടെ സർഗ്ഗാത്മകവും  കലാപരവുമായ കഴിവുകളെ  പരിപോഷിപ്പിക്കുവാനും  നാടകത്തിന്റെ സ്വാധീനം സമൂഹത്തിൽ വരുത്തുന്ന ക്രിയാൽമക  മാറ്റങ്ങളെകുറിച്ച് ബോധവൽക്കരിക്കുവാനും സാധിച്ചു.

നാടകം അവതരിപ്പിക്കാൻ ഒരു സ്ഥിരം  വേദി വേണമെന്നുള്ള ആശയം നടപ്പിലാക്കാൻ തീരുമാനിച്ചു.  രാജൻ ചേരുംകുഴിയുടെ അധ്യക്ഷതയിൽ നടന്ന ദിനാഘോഷം സിനി ആർട്ടിസ്റ്റ് ഡിക്സൺ തോമസ് ഉൽഘാടനം നിർവ്വഹിച്ചു.

സൂര്യ അനൂപ്, റോസിലി തങ്കൻ എബ്രഹാം തോട്ടുപുറം, ലിജോ പി, വർഗീസ് ആക്കാം പറമ്പിൽ,  നീതു ജിനേഷ്,  ബേസിൽ ഷാജി, അർജുൻ ദീപു, ലിയോ പോൾ റോബർട്ട്,  ഡോണ ഡിക്സൺ, ഷാജി കിഴക്കേക്കര,  രശ്മി ദീപു, ഡോണ ലിജു, തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment