Advertisment

എന്‍.എച്ച്. അന്‍വര്‍ ട്രസ്റ്റ് മാധ്യമ പുരസ്‌കാരം ജോജു ജോസഫിന്‌

കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ആറാമത് എൻ.എച്ച്. അൻവർ മാധ്യമ പുരസ്കാരത്തിന് ദൃശ്യ ടി.വി. ന്യൂസ് എഡിറ്റർ ജോജു ജോസഫ് അർഹനായി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
joju joseph

കോട്ടയം: കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ആറാമത് എൻ.എച്ച്. അൻവർ മാധ്യമ പുരസ്കാരത്തിന് ദൃശ്യ ടി.വി. ന്യൂസ് എഡിറ്റർ ജോജു ജോസഫ് അർഹനായി. മികച്ച റിപ്പോർട്ടർ കേബിൾ ടി.വി. ചാനൽ വിഭാഗത്തിലാണ് പുരസ്‌കാരം. ' ജീവിതം നൂൽപാലത്തിലൂടെ' എന്ന

റിപ്പോർട്ടിനാണ് അവാർഡ്.

Advertisment

കാൽ നൂറ്റാണ്ടായി ദൃശ്യമാധ്യമ രംഗത്ത് സജീവ സാന്നിധ്യമാണ് ജോജു.  1999 മുതൽ 2014 വരെ സൂര്യ ടിവി ന്യൂസ് ഡെസ്കിൽ പ്രവർത്തിച്ചു. സൂര്യ ടിവിയിലെ ജോജുവിന്റെ വാര്‍ത്താ അവതരണം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് ജീവന്‍ ടിവിയില്‍ ചീഫ് സബ് എഡിറ്ററായും, മംഗളം ചാനലില്‍ ന്യൂസ് എഡിറ്ററായും പ്രവര്‍ത്തിച്ചു.

joju joseph1

കോട്ടയം ജില്ലയിലെ മുണ്ടക്കയം ഏന്തയാർ സ്വദേശിയാണ്. ഇടുക്കി ജില്ലയിലെ അടിമാലിയിൽ മീഡിയ നെറ്റ് ചാനലിലും പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ നാലുവർഷമായി കെസിസിഡിഎല്ലിന്റെ ദൃശ്യ ന്യൂസ് ചാനലിന്റെ ന്യൂസ് എഡിറ്റർ ആണ്. റിപ്പോർട്ടിങ്ങിനൊപ്പം നിരവധി വാർത്താധിഷ്ഠിത പരിപാടികളുടെ നിർമാതാവ് കൂടിയാണ് ഇദ്ദേഹം.

 മഞ്ജു തോമസാണ് (കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിലെ ജൂനിയർ ക്ലർക്ക്) ഭാര്യ. മക്കൾ: ജോ ജോജു, മോസ് ജോജു, ലേവി ജോജു.

Advertisment