Advertisment

വെളിയിട വിസർജന വിമുക്ത സർട്ടിഫിക്കറ്റുള്ള എരുമേലി പഞ്ചായത്തിലെ ബസ് സ്റ്റാൻഡിൽ പൊതു ശൗചാലയം അടഞ്ഞു കിടക്കുന്നത് ഒന്നര മാസമായി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർ ദുരിതത്തിൽ. പൂട്ടിക്കിടക്കുന്നത് പഞ്ചായത്ത് ഭരണം തന്നെ മാറ്റിമറിച്ച ചരിത്രം കൂടിയുള്ള ശൗചാലയം.

New Update
63370cbf-9a9d-46d1-87b8-62707211d752.jpeg

എരുമേലി: ദിവസവും 68 സ്വകാര്യ ബസുകൾ സ്റ്റാൻഡിലെത്തുന്ന എരുമേലി പ്രൈവറ്റ് ബസ് സ്റ്റ‌ാൻഡിൽ ഒന്നര മാസമായി പൊതു ശൗചാലയം അടഞ്ഞു കിടക്കുന്നു. സ്റ്റാൻഡിൽ എത്തുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർക്ക് കടുത്ത ബുദ്ധിമുട്ടാണ് നേരിടുന്നത്.കുഴൽ കിണറിലെ മോട്ടോർ തകരാറിലായതോടെ യാത്രക്കാരുടെ പൊതു ശൗചാലയം പൂട്ടിയിട്ടത്.  ശൗചാലയം  ഇല്ലാതായതോടെ സ്റ്റാൻഡിന്റെ പുറകിൽ ഓട യിൽ പുരുഷ യാത്രക്കാർ പ്രഥമിക കൃത്യം നിറവേറ്റലും പതിവായി. ഇതോടെ ഓടയിൽ മലിന ജലം കെട്ടിക്കിടന്നു ദുർഗ ന്ധം വമിക്കുകയാണ്. ദുർഗന്ധം സഹിക്ക വയ്യാതെ കഴിഞ്ഞ ദിവസം സ്റ്റാൻഡിലെത്തിയ യാത്ര കാർ ഛർദിക്കുന്ന അവസ്ഥ വരെയുണ്ടായി.

Advertisment

സ്ത്രീ യാത്രക്കാരാണ് കടുത്ത ബുദ്ധിമുട്ട് നേരിടുന്നത്. ദിവസവും പൊതു ശൗചാലയത്തിന്റെ പൂട്ടിയിട്ട ഷട്ടറിന് മുമ്പിൽ നിരവധി സ്ത്രീ യാത്ര

ക്കാർ എത്തി വിഷമസ്‌ഥിതിയിലാകുകയാണ്. അടുത്തുള്ള വീ

ടുകളിലെയും സ്‌ഥാപനങ്ങളിലെയും സ്വകാര്യ ശൗചാലയം ഉപയോഗിക്കാൻ അനുമതിചോദിച്ച് സ്ത്രീകളായ നിരവധിപേർ എത്തുന്നുണ്ട്.എരുമേലി ബസ് സ്റ്റ‌ാൻഡി ലെ പൊതു ശൗചാലയം കുറച്ചുനാൾ പ്രവർത്തിക്കുമ്പോൾ തകരാർ മൂലം പുട്ടിയിടുന്ന സ്ഥിതിക്കു വർഷങ്ങളായിട്ടും പരിഹാരമില്ല.

പഞ്ചായത്ത് ഭരണം തന്നെ മാറ്റിമറിച്ച ചരിത്രം കൂടിയുണ്ട് ഈ ശൗചാലയത്തിന്. ശവപ്പെട്ടിയിൽ കിടന്ന് ഒറ്റ യാൾ സമരം നടന്നതും ഈ ശൗചാലയം വർഷങ്ങൾക്ക് മുമ്പ് അടഞ്ഞപ്പോൾ ആണ്. ഇതിനു പിന്നാലെ നാട്ടുകാർ രാഷ്ട്രീയ ഭേ ദമില്ലാതെ നടത്തിയ സമരം ഉപരോധമായി മാറി കേസെടുക്കുന്നതിൽ എത്തുകയും തുടർന്ന് നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭരണമാറ്റത്തിന് ശൗചാലയ വിഷയം പ്രധാന പ്ര ചരണമാവുകയും ചെയ്തു. ഇപ്പോൾ സ്റ്റാൻഡിലെ കുഴൽ കിണറിൽ നിന്നെത്തിക്കുന്ന വെള്ളം നിലച്ചതാണു പ്രശ്നം.

ഒന്നര മാസം മുമ്പ് കിണറി നുള്ളിലുള്ള മോട്ടോർ നിശ്ചല മായതോടെ വെള്ളം മുടങ്ങി ശൗചാലയം പൂട്ടുകയായിരുന്നു. ചെളിവെള്ളം കിണറിനുള്ളിൽ ഒഴുകിയെത്തി മോട്ടോർ കുടുങ്ങിയെന്നായിരുന്നു സംശയം. ഇതു പരിഹരിക്കാൻ മോട്ടോർ കയറിൽ കെട്ടി പുറത്തേക്ക് എടുക്കാൻ ശ്രമിച്ചു. ഇതു വിഫല മായപ്പോൾ ചെയിൻ ബ്ലോക്ക് വച്ച് ശ്രമം നടത്തിയെങ്കിലും ഇ

തും പരാജയപ്പെട്ടു. മറ്റൊരു മോട്ടോർ ഉപയോഗിക്കാൻ വേണ്ടി പൈപ്പ് ഇറക്കിയതും വിജയിച്ചില്ല. ഇത്രയും ശ്രമങ്ങൾ സ്റ്റാൻ ഡിലെ വ്യാപാരികളാണു നടത്തിയത്.

അധികൃതരിൽനിന്നു വേണ്ടത്ര സഹായം ഇല്ലാത്തതിനാൽ  മടുത്ത് പിന്മാറിയെന്ന് വ്യാപാരികളും പറയുന്നു.വെളിയിട വിസർജന വിമു ക്ത പഞ്ചായത്തായി സർട്ടിഫിക്കറ്റ് ലഭിച്ച എരുമേലിയിൽ ജനങ്ങൾ കൂടുതലായി എത്തുന്ന പൊതു സ്ഥലം കൂടിയായ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പൊതു ശൗചാലയം നിർബന്ധമായും പ്രവർത്തിപ്പിക്കണം എ ന്നാണ് നിയമം. എന്നാൽ ഇതു പാലിക്കപ്പെടുന്നില്ലെന്നുള്ളത് വസ്തുത.

Advertisment