Advertisment

ആർപ്പൂക്കര കൈ തേപ്പാടം പ്രദേശത്ത് 24 മണിക്കൂറായി വൈദ്യുതി ഇല്ലെന്നാരോപിച്ചു നാട്ടുകാർ കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിച്ചു. വൈദ്യുതി മുടങ്ങിയത് നൂറുകണക്കിന് കുടുംബങ്ങൾ ഉള്ള പ്രദേശത്ത്. തകരാറിലായ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ഉദ്യോഗസ്ഥർ അവഗണിച്ചതായി നാട്ടുകാർ.

New Update
kseb mUntitled.jpg

കോട്ടയം :  ആർപ്പൂക്കര പതിനാലാം വാർഡിൽ 24 മണിക്കൂറായി വൈദ്യുതിയില്ലന്നാരോപിച്ചു നാട്ടുകാർ കെ.എസ്.ഇ.ബി. ഓഫീസ് ഉപരോധിച്ചു. തിങ്കളാഴ്ച രാത്രി 11:30 ന്  മുടങ്ങിയ വൈദ്യുതി ചൊവ്വാഴ്ച രാത്രി പത്തായിട്ടും  വരാത്തതിൽ പ്രതിഷേധിയായിരുന്നു നാട്ടുകാർ അയ്മനം കെഎസ്ഇബി ഓഫീസ് അധികൃതരെ തടഞ്ഞുവച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് കൈ തേപ്പാടം പ്രദേശത്ത് വൈദ്യുതി മുടങ്ങുന്ന സാഹചര്യമുണ്ടായത്.

നൂറുകണക്കിന് കുടുംബങ്ങൾ പാർക്കുന്ന പ്രദേശത്ത് വൈദ്യുതി മുടങ്ങിയതിൽ കടുത്ത പ്രതിഷേധമാണ് നാട്ടുകാർക്ക് ഉണ്ടായിരുന്നത്. പ്രദേശത്തെ തകരാറിലായ ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കണമെന്ന് നേരത്തെ തന്നെ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ഇതിന് തയ്യാറാകാതിരുന്ന കെ.എസ്.ഇ.ബി അധികൃതരാണ് വൈദ്യുതി മുടക്കത്തിന്റെ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ഇതേ തുടർന്നാണ് കെഎസ്ഇബി അധികൃതരെ നാട്ടുകാർ തടഞ്ഞുവച്ചത്. വിവരമറിഞ്ഞ് ഗാന്ധിനഗർ പോലീസും സ്ഥലത്ത് എത്തി നാട്ടുകാരെ അനുനയിപ്പിക്കാൻ ശ്രമിച്ചു. പ്രശ്നം ഉടൻ  പരിഹരിക്കുമെന്ന അധികൃതരുടെ ഉറപ്പു ലഭിച്ചതോടെയാണ് നാട്ടുകാർ ശാന്തരായത്.

Advertisment