Advertisment

കനത്ത ചൂടിൽ നാട് വെന്തുരുകുമ്പോഴും നെടുമാവ് കവലയിലെ തണൽമരം ഉണക്കിക്കളയാൻ ശ്രമം.തീ ഇട്ട ശേഷം മണ്ണിട്ട് മറക്കാൻ ശ്രമിച്ചു. വനം വകുപ്പ് സ്ഥലത്ത്  തെളിവെടുപ്പ് നടത്തി.

New Update
9ed64037-9475-4aa5-9cf4-1312e6cf1409.jpeg

വാഴൂർ: ദേശീയപാതയോരത്ത് നെടുമാവ് കവലയിലെ തണൽ മരം തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സമീപത്തെ മറ്റൊരു തണൽമരത്തിന്റെ ചുവട്ടിലും തീയിട്ടതായി കണ്ടെത്തി. ഇത് മണ്ണിട്ട് മൂടിയ നിലയിലായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരായ ഹരികുമാർ, അരുൺ ജി.നായർ എന്നിവരടങ്ങുന്ന സംഘമാണ് തെളിവെടുപ്പ് നടത്തിയത്.

പരിസ്ഥിതി പ്രവർത്തകനും ജില്ലാ ട്രീ അഥോറിറ്റി അംഗവുമായ കെ.ബിനു വാഴൂരിന്റെ  പരാതിയെ തുടർന്നാണ് നടപടി. റിപ്പോർട്ട് സോഷ്യൽ ഫോറസ്ട്രി ഡി.എഫ്.ഓയ്ക്ക് കൈമാറുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. ഇവിടെയുണ്ടായിരുന്ന രണ്ട് കമ്പകവും ഒരു ബദാം മരവും മുൻ വർഷങ്ങളിൽ രാസ വസ്തുക്കൾ ഒഴിച്ച് നശിപ്പിച്ചിരുന്നു.

Advertisment