Advertisment

വൈകി വന്ന വിവേകം, പാലാ ടൗൺ ബസ് സ്റ്റാൻഡിലെ അപകടകരമായ  കല്ലുകൾ നഗരസ ഭാധികൃതർ പിഴുതുമാറ്റി. നടപടി കല്ലിൽത്തട്ടി സ്റ്റാന്റിലൂടെ പോവുകയായിരുന്ന മേവട സ്വദേശി സ്വകാര്യ ബസിന്റെ ടയറിനടിയിലേക്ക് തെറിച്ച് വീണ് മരിച്ചതിനെ തുടർന്ന്. മുൻപും കല്ലുകളിൽ തട്ടി വീണ് നിരവധി യാത്രികർക്ക് പരുക്കേറ്റിരുന്നു.

New Update
e7041605-3a9b-4369-9ba3-ef6456649dd8.jpeg

പാലാ: വൈകി വന്ന വിവവേകം, പാലാ ടൗൺ ബസ് സ്റ്റാൻഡിലെ അപകടകരമായ  കല്ലുകൾ നഗരസഭാധികൃതർ ഇന്നലെ രാത്രി പിഴുതുമാറ്റി. സ്‌റ്റാൻഡിന്റെ പ്രധാന കെട്ടിടത്തിന്റെ നാല് മൂലയ്ക്കും വരാന്തയിൽ വർഷങ്ങൾക്കു മുൻപ് സ്‌ഥാപിച്ചിരുന്ന നാല് കല്ലുകളാണ് നഗരസഭാ പൊതു മരാമത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ പിഴുതുമാറ്റി അപകടമൊഴിവാക്കിയത്. രാത്രി കോൺക്രീറ്റ് കട്ടർ ഉപയോഗിച്ച് വരാന്തപൊട്ടിച്ചശേഷം മണ്ണ് മാറ്റി കുറ്റൻ കല്ലുകൾ തൊഴിലാളികൾ പിഴുതുമാറ്റു കയായിരുന്നു.

ടൗൺ ബസ് സ്റ്റാൻഡിന്റെ പ്രധാന കെട്ടിടത്തിന്റെ നാല് മുലയ്ക്കും പണ്ട് കാലത്ത് കെട്ടിടത്തിന്റെ സുരക്ഷയ്ക്കായി നാട്ടിയ കല്ലുകളിൽ തട്ടിവീണ് യാത്രികർക്ക് അപകടം സംഭവിക്കുന്നതിന് പതി വായിരുന്നു. കഴിഞ്ഞ ദിവസം മേവട സ്വദേശി കുളത്തിനാൽ വിനോദ് (56) ഇത്തരമൊരു കല്ലിത്തട്ടിയാണ് സ്റ്റാ ന്റിലൂടെ പോവുകയായിരുന്ന സ്വകാര്യബസിന്റെ ടയറിനടിയിലേക്ക് തെറിച്ച് വീണ്  മരണമടഞ്ഞത്. ദിവസേന നൂറുകണക്കിന് വിദ്യാർഥികളടക്കമുള്ള യാത്രികരെത്തുന്ന സ്‌റ്റാൻഡിൽ പ്രധാന കെട്ടിടത്തിന്റെ വരാന്തയിലും അതിനോട് ചേർന്നുമായി സ്ഥാപിച്ചിരിക്കുന്ന കല്ലുകളിൽ തട്ടി വീണ് മുൻപും നിരവധി യാത്രികർക്ക് പരുക്കേറ്റിരു ന്നുവെങ്കിലും കല്ല് മുഖേന ഒരാളുടെ ജീവൻ പൊലിയുന്നത് ആദ്യമായാണ്.

ബസിൽ കയറാനുള്ള ധൃതിയിൽ നടന്നുപോവുമ്പോൾ കണ്ണിൽപെടാതെ താ ഴ്ന്നിരിക്കുന്ന കല്ലുകളിൽ തട്ടിയാണ് പ്രായമായവരും വിദ്യാർഥികളുമടക്കമുള്ള യാത്രികരിൽ പലർക്കും  വീണ് പരുക്കേറ്റിട്ടുള്ളത്.

Advertisment