Advertisment

സ്‌കൂള്‍ തുറക്കാന്‍ അവശേഷിക്കുന്നതു ഒരു മാസം പരിപ്പ് സ്‌കൂളിലേക്കുള്ള ഇല്ലംപള്ളിക്കണ്ടം പാലം അപകടാവസ്ഥയില്‍, ഗഡര്‍ഡര്‍ തുരമ്പെടുത്ത് പൂര്‍ണമായും തകര്‍ന്നു, പാലാം പുതുക്കിപണില്ലെങ്കില്‍ കാത്തിരിക്കുന്നത് വലിയ ദുരന്തം

New Update
2e6c0254-4243-43a4-bc24-89fd352b8f63.jpeg

കോട്ടയം: സ്‌കൂള്‍ തുറക്കാന്‍ അവശേഷിക്കുന്നതു ഒരു മാസം, പരിപ്പ് സ്‌കൂളിലേക്കും സമീപത്തെ പാടശേഖരങ്ങളിലേക്കും പോകുന്ന നിരവധി കുട്ടികളും കര്‍ഷകരും ആശ്രയിക്കുന്ന ഇല്ലംപള്ളിക്കണ്ടം പാലം അപകടാവസ്ഥയില്‍.

സ്‌കൂള്‍ കുട്ടികള്‍ അടക്കം സഞ്ചരിക്കുന്ന പാലം ഏതു നിമിഷവും തര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ്.അയ്മനം പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ കൊടുവത്ര പാടശേഖരവും ഓളോക്കരി പാടശേഖരവും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഇല്ലംപള്ളിക്കണ്ടം പാലം. ഇരുമ്പ് ഗര്‍ഡറില്‍ സ്ലാബ് വാര്‍ത്ത് നിര്‍മിച്ച പാലത്തിന്റെ ഗര്‍ഡര്‍ തുരുമ്പെടുത്ത് പൂര്‍ണാമായും നശിച്ച അവസ്ഥയിലാണ്. യാത്ര സൗകര്യത്തിന്റെ കാര്യത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന അയ്മനം ഒന്നാം വാര്‍ഡില്‍ അടുത്ത കാലത്താണു സ്‌കൂള്‍ കുട്ടിയുടെ ജീവന്‍ പൊലിഞ്ഞതും, ചില കുട്ടികള്‍ അപകടത്തില്‍പ്പെട്ടതും.

ഈ പാലം നന്നാക്കുന്നതിനും ആരുടെയെങ്കിലും ജീവന്‍ ബലികഴിക്കേണ്ടിവരുമോ എന്നാണു നാട്ടുകാര്‍ ചോദിക്കുന്നത്.

Advertisment