Advertisment

തോമസ് ചാഴികാടൻ പ്രോഗ്രസ് റിപ്പോർട്ട് ജനസമക്ഷം സമർപ്പിച്ച ഒന്നാമൻ - കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജോസ് പാറേക്കാട്ട്

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
kerala congress m meetting karoor

കരൂർ പഞ്ചായത്തിലെ ബുത്ത് കൺവൻഷൻ കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജോസ് പാറേക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.

കരൂർ: കഴിഞ്ഞ 5 വർഷത്തെ വികസന പ്രവർത്തനങ്ങൾ പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കി ജനസമക്ഷം സമർപ്പിച്ച് ഒന്നാമനായി മാറുവാൻ കഴിഞ്ഞ വ്യക്‌തിത്വമാണ് തോമസ് ചാഴികാടൻ്റേതെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജോസ് പാറേക്കാട്ട് പറഞ്ഞു.

Advertisment

എൽ.ഡി.എഫ്. ബുത്ത് കൺവൻഷൻ കരൂർ പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

4100 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി മണ്‌ഡലത്തിൻ്റെ സമഗ്ര വികസനത്തിന് ആക്കം കൂട്ടുവാൻ എം.പി.യുടെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. സംശുദ്ധിയിലും വികസനത്തിലും നിലപാടിലും ഒന്നാമനാണ് താനെന്ന് അദ്ദേഹം തെളിയിച്ചുകഴിഞ്ഞതായി ജോസ് പാറേക്കാട്ട് ചൂണ്ടിക്കാട്ടി.

നവീൻ മാത്യു അധ്യക്ഷത വഹിച്ച കൺവൻഷനിൽ സി.പി.ഐ.(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചൻ ജോർജ്, കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം ഫിലിപ്പ് കുഴികുളം, സജി മാപ്പലകയിൽ, ജിൻസ് ദേസവു റെജി എം.ആർ., കുഞ്ഞുമോൻ മാടപ്പാട്ട്, ജോർജ് വേരനൊൽകുന്നേൽ, മാത്യു വേദനാൽ ജിൻസ് കുഴികുളം, ബിനു പുലിയുറുമ്പിൽ എന്നിവർ പ്രസംഗിച്ചു.

Advertisment