Advertisment

ഈസ്റ്റര്‍ ദിവസം പ്രവര്‍ത്തി ദിനമാക്കിയ മണിപ്പൂര്‍ ഗവര്‍ണറുടെ ഉത്തരവ് പ്രതിഷേധാര്‍ഹം - തോമസ് ചാഴികാടന്‍ എംപി

New Update
thomas chazhikadan mp-3

കോട്ടയം: ക്രൈസ്തവ സമൂഹം പരിപാവനമായി കരുതുന്ന ഈസ്റ്റര്‍ ദിവസം പ്രവര്‍ത്തി ദിനമാക്കിയ മണിപ്പൂര്‍ ഗവര്‍ണറുടെ ഉത്തരവ് പ്രതിഷേധാര്‍ഹമെന്ന് തോമസ് ചാഴികാടന്‍ എംപി. കലാപത്തിന്റെ മുറിവ് ഇനിയും ഉണങ്ങാത്ത നാട്ടില്‍ ഒരു വിഭാഗത്തെ വിഷമിപ്പിക്കുന്ന തീരുമാനം എടുക്കുന്നതില്‍ നിന്നും പിന്തിരിയണം.

സാമ്പത്തിക വര്‍ഷാവസാനം എന്നതിന്റെ പേരില്‍ എല്ലാ ഓഫീസുകളും പ്രവര്‍ത്തിക്കണം എന്ന നിര്‍ദേശം നല്‍കുന്നത് യുക്തിയല്ലെന്നും തോമസ് ചാഴികാടന്‍ എംപി പറഞ്ഞു. തീരുമാനം അടിയന്തരമായി പിന്‍വലിക്കാന്‍ രാഷ്ട്രപതി, പ്രധാമന്ത്രി എന്നിവര്‍ ഇടപെടണമെന്നും തോമസ് ചാഴികാടന്‍ ആവശ്യപ്പെട്ടു.

Advertisment