Advertisment

കോൺഗ്രസ്‌ (എസ്) സംസ്ഥാന പ്രസിഡന്റ്‌ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കോട്ടയത്ത്‌

author-image
ഇ.എം റഷീദ്
New Update
kadannappally chazhikadan

കോട്ടയം: പാർലമെന്റ് മണ്ഡലം ഇടത്പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി തോമസ് ചാഴികാടൻ്റെ തിരെഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ്‌ (എസ്) സംസ്ഥാന പ്രസിഡന്റ്‌ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കോട്ടയത്ത്‌ സ്ഥാനാർഥിയോടൊപ്പം വിവിധ സ്വീകണ യോഗങ്ങളിൽ സംസാരിച്ചു.

രാജ്യം കടന്നുപോകുന്ന പ്രതിസന്ധിയെ അതിജീവിക്കാൻ ചാഴിക്കാടൻ ഉൾപ്പെടെ എല്ലാ എൽഡിഎഫ് സ്ഥാനാർത്ഥികളും വിജയിക്കണമെന്നും നിലപാടിൽ ഉറച്ചുനിൽക്കുന്ന എൽഡിഎഫ് ആണ് ജനങ്ങളുടെ പ്രതീക്ഷയെന്നും പ്രചരണ പരിപാടിയിൽ പങ്കെടുത്തു കൊണ്ട് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.

അദ്ദേഹതോടൊപ്പംകോൺഗ്രസ്‌ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദീൻ, എ ഐ സി സി എസ്‌ മെമ്പർ സന്തോഷ്‌ ലാൽ, ജില്ലയിലെ മറ്റ് ഇടത്പക്ഷ നേതാക്കളും, കോൺഗ്രസ്‌ എസ്‌ കോട്ടയം ജില്ലാ പ്രസിഡന്റ് ഔസെപ്പ് തകടിയിൽ, മറ്റ് കോൺഗ്രസ്‌ എസ്‌ ജില്ലാ മണ്ഡലം നേതാക്കളും പങ്കെടുത്തു.

Advertisment