Advertisment

“അരുവിത്തുറ വല്യച്ചാ ഗീവർഗീസ് പുണ്യാളാ... കേഴുന്നു നിൻ മക്കൾ തിരുനടയിൽ വല്യച്ചാ": വല്യച്ചൻ ഗാനം സൂപ്പർ ഹിറ്റായി

New Update
ente valyachan album reiease

അരുവിത്തുറ: പ്രശ്സ്ത ഭക്തിഗാന രചിതാവായ ഫാ. ഡോ.  ജോയൽ പണ്ടാരപറമ്പിൽ രചിച്ച് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തനായ സംഗീത സംവിധായകനായ ജെയ്കസ് ബിജോയി സംവിധാനം നിർവഹിച്ച കേരളത്തിലെ അറിയപ്പെടുന്ന ചലചിത്ര പിന്നണി ഗായകൻ സുധീപ് കുമാർ ആലപിച്ച 'എന്റെ വല്യച്ചൻ' എന്ന ആൽബത്തിലെ ഈ ഗാനം സൂപ്പർഹിറ്റായി മാറിക്കഴിഞ്ഞു. ഈ സംഗീത ആൽബം അരുവിത്തുറ തിരുനാൾ കൊടിയേറ്റ് ദിവസം പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ബിജോയി ജേക്കബ് വെള്ളൂകുന്നേലിനു നൽകി പ്രകാശനം ചെയ്തു.

ഒരു കോടി ജന്മമീ ഭൂമിയിൽ തന്നാലും, അൾത്താര ഒരുങ്ങി അകതാരൊരുക്കി, തുടങ്ങി നിരവധി പ്രശസ്ത ഭക്തിഗാനങ്ങൾ എഴുതിയ ഗാനരചയിതാവ് ആണ് ഫാ. ഡോ. ജോയൽ പണ്ടാരപറമ്പിലച്ചൻ. അതുപോലെ തന്നെ പാലാ പള്ളി തിരുപ്പളളി, പറയുവാനിതാദ്യമായി, കലാപക്കാര, തുടങ്ങിയ വമ്പൻ ഹിറ്റുകളുടെ സംഗീത സംവിധായകനും അരുവിത്തുറ വല്യച്ചന്റെ ഭക്തനുമാണ് ജെയ്ക് ബിജോയി വെള്ളൂക്കുന്നേൽ. “ചെമ്പക പൂങ്കാവിലെ ചിത്രമണികൊമ്പിലെ” എന്ന ചലചിത്ര ഗാനത്തിലൂടെ ഏറ്റവും മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് നേടിയ ഗായകനാണ് സുധീപ് കുമാർ. ഈ മൂന്നു പേരുടെ  സാന്നിധ്യമാണ് ഈ ഭക്തിഗാനത്തെ സൂപ്പർഹിറ്റ്ആക്കിയത്.

Advertisment