Advertisment

കുറുപ്പന്തറ പുളിത്തറവളവ് നിവർത്തി അപകടങ്ങൾ ഒഴിവാക്കണം

New Update
pulithara curve

കടുത്തുരുത്തി: കുറുപ്പന്തറ പുളിത്തറ വളവ് നിവർത്തി സ്ഥിരമായുള്ള അപകടങ്ങൾ ഒഴിവാക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജക മണ്ഡലം നേത്യയോഗം അധികാരികളോട് ആവശ്യപെട്ടു. അടിക്കടി ഇവിടെ അപകടങ്ങൾ പതിവാണ്. കഴിഞ്ഞ ദിവസവും ഇവിടെ അപകടം ഉണ്ടായി. ജനാധിപത്യ കേരളാ കോൺഗ്രസ് നേത്യ യോഗത്തിൽ നിയോജക മണ്ടലം പ്രസിഡന്റ് സന്തോഷ് കുഴി വേലി അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി മാരായ അഡ്വ: ഫ്രാൻസീസ് തോമസ്, ജയിംസ് കുര്യൻ, ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ്, പ്രഫസർ അഗസ്റ്റ്യൻ ചിറയിൽ, പാപ്പച്ചൻ വാഴയിൽ, അനിൽ കാട്ടാത്തു വാലയിൽ, സൈജു പാറശേരി മാക്കിൽ, സി.കെ.ബാബു, സന്ദീപ് മങ്ങാട് തുടങ്ങിയവർ പ്രസംഗിച്ചു.

എത്രയും വേഗം കടുത്തുരുത്തി - ഏറ്റു മാനൂർ റൂട്ടിലെ അപകട വളവുകൾ നിവർത്തിയില്ലങ്കിൽ പൊതു ജനങ്ങളെ അണിനിരത്തി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് നിയോജക മണ്ടലം പ്രസിഡന്റ് സന്തോഷ് കുഴിവേലിൽഅറിയിച്ചു.

Advertisment