Advertisment

നൂറിന്റെ തിളക്കവുമായി ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
full a plus ettumanur

എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എസ്. അക്ഷയ കൃഷ്ണ, ജെ. ആരതി, വി. ദേവവൃന്ദ, ദുർഗ വിശ്വനാഥ്, ടി.എൻ. ലക്ഷ്മി ദേവി എന്നിവർ.

കോട്ടയം: എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിന് നൂറിന്റെ തിളക്കം. പരീക്ഷയെഴുതിയ 30 വിദ്യാർഥികളും ഉപരിപഠനത്തിന് അർഹതനേടി. അഞ്ചുപേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി.

Advertisment

പട്ടികവർഗവികസന വകുപ്പിനു കീഴിലുള്ള സ്‌കൂളാണിത്. കോരുത്തോട്, മുരിക്കുംവയൽ പ്രീ മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർഥികളിൽ മുഴുവൻ പേരും വിജയിച്ചു. പരീക്ഷയെഴുതിയ ഒൻപതു പേരും ഉപരിപഠനത്തിന് അർഹരായി.

 

 

Advertisment