Advertisment

ശ്രീലങ്കൻ സ്വദേശിനിക്ക് ശസ്ത്രക്രിയയില്ലാതെ വെരിക്കോസ് വെയിൻ ചികിത്സയൊരുക്കി കാരിത്താസ് ഹോസ്പിറ്റൽ

New Update
jayalakshmi

തെള്ളകം: വെരിക്കോസ് വെയിൻ ചികിത്സക്കായി എത്തിയ ശ്രീലങ്കൻ സ്വദേശിനി ജയലക്ഷ്മിക്ക് ശസ്ത്രക്രിയകൂടാതെ ചികിത്സയൊരുക്കിയിരിക്കുകയാണ് കാരിത്താസ് ആശുപത്രി. ശ്രീലങ്കയിൽ തന്നെ വിവിധ ആശുപത്രികളിൽ ചികിത്സയ്ക്കായി സമീപിച്ചെങ്കിലും സർജറി നിർദ്ദേശിച്ചതിനെ തുടർന്നാണ് ജയലക്ഷ്മി കാരിത്താസിലെത്തിയത്.

തുടർന്ന് നടന്ന ആദ്യ കൺസൾട്ടേഷനിൽ തന്നെ വെരിക്കോസ് വെയിനിന് സർജറിയില്ലാതെ പരിഹാരമാവുകയും ചെയ്തു. ഇൻറർവെൻഷനൽ റേഡിയോളജിസ്റ്റുകളായ ഡോ. സോമേശ്വരൻ എസ് ഭട്ടേരി, ഡോ അനന്തുകൃഷ്ണൻ ജി യും അടങ്ങിയ കാരിത്താസ് ആശുപത്രി ഇന്റെർവെൻഷനൽ റേഡിയോളജി വിഭാഗമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.

കേരളത്തിലെ പ്രൈവറ്റ് മേഖലയിൽ രണ്ടു ഇൻറർവെൻഷനൽ റേഡിയോളോജിസ്റ്റുകൾ പ്രവർത്തിക്കുന്ന അപൂർവ്വം ഹോസ്പിറ്റലുകളിൽ ഒന്നായ കാരിത്താസ് ആശുപത്രിയിയുടെ സേവനങ്ങൾ വിവിധ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും തുടർന്നും ലോകോത്തര ചികിത്സ ആശുപത്രിയിൽ വരുന്ന ഓരോരുത്തർക്കും ഉറപ്പാക്കാൻ ശ്രമിക്കുമെന്നും ആശുപത്രി ഡയറക്ടർ ഫാ. ഡോ ബിനു കുന്നത്ത് പറയുകയുണ്ടായി.

Advertisment