Advertisment

കുട്ടിക്കാനം കടുവ പാറയ്ക്ക് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞു രണ്ടു പേർ മരിച്ചു. നാലു പേർക്ക് ഗുരുതര പരുക്ക്. റോഡിന്റെ വശത്തെ ബാരിക്കേഡ് തകർത്ത് കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു.കാർ പതിച്ചത് മുന്നൂറടിയോളം താഴ്ചയിൽ.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
car accident kuttikkanam

കോട്ടയം: കൊട്ടാരക്കര-ഡിണ്ടിക്കൽ ദേശീയപാതയിൽ കുട്ടിക്കാനം കടുവ പാറയ്ക്ക് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞു രണ്ടു പേർ മരിച്ചു. നാലു പേർക്ക് ഗുരുതര പരുക്ക്.

ഇന്നു വൈകിട്ട് മൂന്നരയോടുകൂടിയാണ് അപകടം ഉണ്ടായത്. റോഡിന്റെ വശത്തെ ബാരിക്കേഡ് തകർത്ത് കാർ മുന്നൂറടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ കാർ യാത്രക്കാരായ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശികളായ ഭദ്ര (18), സിന്ധു (45)എന്നിവർ  മരിച്ചു. ഗുരുതര പരുക്കേറ്റ നാലുപേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. 

കുട്ടിക്കാനത്തുന്ന് മുണ്ടക്കയത്തേക്ക് വരും വഴിയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ മുണ്ടക്കയത്തേയും പാലായിലേയും സ്വകാര്യ ആശുപത്രിയിലുമാണ്  പ്രവേശിപ്പിച്ചത്.

Advertisment