Advertisment

തിരുനക്കരയിലെ ദുരന്തം വൈക്കത്തും ആവർത്തിക്കുമോ.  വൈക്കം നഗരസഭയുടെ വ​ലി​യ ക​വ​ല​യ്ക്കു സ​മീ​പ​ത്തെ വ്യാപാര സമുച്ചയം ജീർണിച്ച് തകർച്ചാ ഭീഷണിയിൽ. കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് വൈ​ക്കം ജോ​യി​ന്‍റ് ആ​ർ​.ടി​.ഒ ഓ​ഫീ​സ്, മ​ത്സ്യ ഫെ​ഡ് കോ​ട്ട​യം ജി​ല്ലാ ഓ​ഫീ​സ് ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ.

New Update
6daa9447-f201-4c88-8466-134e24aaffc9.jpeg

വൈ​ക്കം: കോട്ടയം തിരുനക്കരയിലെ ദുരന്തം വൈക്കത്തും ആവർത്തിക്കുമോ.വൈ​ക്കം ന​ഗ​ര​സ​ഭ​യു​ടെ​വ​ലി​യ ക​വ​ല​യ്ക്കു സ​മീ​പ​ത്തെ നൂറുകണക്കിന് ആളുകൾ എത്തുന്ന വ്യാ​പാ​ര സ​മു​ച്ച​യം ജീ​ർ​ണി​ച്ച് ത​ക​ർ​ച്ചാ ഭീ​ഷ​ണി​യി​ൽ. കെ​ട്ടി​ട ഭാ​ഗ​ങ്ങ​ൾ ദി​നം​പ്ര​തി ഓരോ ഭാഗങ്ങളായി അ​ട​ർ​ന്നു​വീ​ഴു​ന്ന വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച് മു​റി​ക​ൾ ഒ​ഴി​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ സ്ഥാ​പ​ന അ​ധി​കൃ​ത​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ട് ര​ണ്ടു​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും കെ​ട്ടി​ടം പു​ന​ർ​നി​ർ​മി​ക്കാ​ൻ ന​ട​പ​ടി​യാ​യി​ല്ല.

Advertisment

കോട്ടയം നഗരസഭയുടെ തിരുനക്കരയിലെ ഷോപ്പിങ്ങ് കോംപ്ലക്സിൻ്റെ കോൺക്രീറ്റ് പാളി തകർന്ന് ലോട്ടറി കട ജീവനക്കാരൻ മരിച്ചത്. പിന്നീടാണ് കെട്ടിടം പൊക്കൽ നടപടികളിലേക്ക്  നഗരസഭ കടന്നത്. സമാന അപകടം തങ്ങൾക്കും ഉണ്ടാകുമോയെന്ന ആശങ്കയാണ്  വ​ലി​യ ക​വ​ല​യ്ക്കു സ​മീ​പ​ത്തെ വ്യാപാര സമുച്ചയത്തിൽ എത്തുന്നവർക്കും ഉള്ളത്.

വൈ​ക്കം ജോ​യി​ന്‍റ് ആ​ർ​.ടി​.ഒ ഓ​ഫീ​സ്, മ​ത്സ്യ ഫെ​ഡ് കോ​ട്ട​യം ജി​ല്ലാ ഓ​ഫീ​സ്, ഡ​യ​ഗ്‌​നോ​സി​സ് സെ​ന്‍റ​ർ, ക​മ്പ്യൂ​ട്ട​ർ സെ​ന്‍റ​ർ തു​ട​ങ്ങി അ​ഞ്ചോ​ളം സ്ഥാ​പ​ന​ങ്ങ​ളാ​ണ് വ്യാ​പാ​ര​സ​മു​ച്ച​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കെ​ട്ടി​ട ഭാ​ഗ​ങ്ങ​ൾ നി​ത്യേ​ന അ​ട​ർ​ന്നു​വീ​ഴു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് വൈ​ക്കം എ​ൽ​ഐ​ഡി ആ​ൻ​ഡ് ഇ​ഡ​ബ്ല്യു സ​ബ് ഡി​വി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ,ന​ഗ​ര​സ​ഭ എ​ൻ​ജി​നി​യ​ർ, ന​ഗ​ര​സ​ഭ ഫ​സ്റ്റ് ഗ്രേ​ഡ് ഓ​വ​ർ സി​യ​ർ എ​ന്നി​വ​ർ ആ​ർ​ടി​ഒ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ന്‍റെ അ​പ​ക​ട​സ്ഥി​തി ബോ​ധ്യ​പ്പെ​ട്ട​ത്. 50 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് അ​ട​ർ​ന്ന് തു​രു​മ്പി​ച്ചു ദ്ര​വി​ച്ച ക​മ്പി​ക​ൾ വെ​ളി​യി​ൽ കാ​ണാം.

ആ​ർ​ടി ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന ഭാ​ഗ​ത്തെ ഡ്രോ​പ്പ് സ്ലാ​ബ് ദ്ര​വി​ച്ച് കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ളാ​യി അ​ട​ർ​ന്നു​വീ​ണ് ആ​ർ​ടി ഓ​ഫി​സി​ലെ ജീ​പ്പി​ന് കേ​ടു​പാ​ടു സം​ഭ​വി​ച്ചി​രു​ന്നു. ഡ്രോ​പ്പ് ഷെ​യ്ഡ് പൂ​ർ​ണ​മാ​യി ദ്ര​വി​ച്ച് ഏ​തു നി​മി​ഷ​വും നി​ലം പ​തി​ക്കാ​വു​ന്ന നി​ല​യി​ലാ​ണ്. കെ​ട്ടി​ട​ത്തി​നു​ള്ളി​ലെ സീ​ലിം​ഗ് അ​ട​ർ​ന്നു​മാ​റി ക​മ്പി​ക​ൾ പൂ​ർ​ണ​മാ​യി തു​രു​മ്പെ​ടു​ത്ത നി​ല​യി​ലാ​ണ്. കൂ​ടാ​തെ ബീ​മു​ക​ൾ​ക്കും പൊ​ട്ട​ലു​ണ്ട്. വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ലെ മ​റ്റു സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളും ഏ​തു നി​മി​ഷ​വും ത​ക​രു​മെ​ന്ന നി​ല​യി​ലാ​ണ്.

കെ​ട്ടി​ടം പ്ര​വ​ർ​ത്ത​ന യോ​ഗ്യ​മ​ല്ലെ​ന്ന് ഉ​റ​പ്പാ​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വൈ​ക്കം ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം ന​ഗ​ര​സ​ഭ ടൗ​ൺ​ഹാ​ളി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വ​ലി​യ​ ക​വ​ല​യി​ൽ പു​തി​യ വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​നാ​യി ന​ഗ​ര​സ​ഭ ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രു​ന്നു. പ​ദ്ധ​തി തു​ക​യ്ക്കു പു​റ​മെ വേ​ണ്ടി വ​രു​ന്ന തു​ക ന​ഗ​ര​സ​ഭ വാ​യ്പ​യെ​ടു​ത്ത് കെ​ട്ടി​ടം നി​ർ​മി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യി​ലാ​യ വ്യാ​പാ​ര​സ​മു​ച്ച​യം പൊ​ളി​ച്ചു നീ​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Advertisment