Advertisment

പകൽ ചൂട് താങ്ങാൻ വയ്യ, തണലിൽ ഒളിച്ച് പക്ഷികളും. കോട്ടയം നഗരത്തിൽ നടന്ന സർവേയിൽ കണ്ടെത്തിയത്  40 ഇനം പക്ഷികൾ. മുൻ വർഷങ്ങളിലേക്കാൾ പക്ഷി വൈവിധ്യത്തിൽ കുറവ്.

New Update
2247607-untitled-1.gif

കോട്ടയം: പകൽ ചൂട് അസഹനീയമായതോടെ  തണലിൽ ഒളിച്ച്  പക്ഷികളും. ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസിന്റെ നേതൃത്വത്തിൽ നടത്തിയ പക്ഷി സർവേയിലാണു ചൂട് പക്ഷികളെയും ബാധിക്കുന്നതായി കണ്ടത്തിയത്. പക്ഷികൾ ചൂടിൽ മരങ്ങൾ ഉള്ള ഇടങ്ങളിലേക്കു ചുരുങ്ങുകയാണെന്നു സർവേ റിപ്പോർട്ടിൽ പറയുന്നു.

സർവേയിൽ 40 ഇനം പക്ഷികളെയാണു കണ്ടെത്തിയത്. മുൻ വർഷങ്ങളിലേക്കാൾ പക്ഷി വൈവിധ്യത്തിൽ നേരിയ കുറവുണ്ടായി.

Advertisment

 ചൂടിനെത്തുടർന്നു പക്ഷികൾ മരത്തണലിലേക്കു മാറിയതാണു കാരണമെന്നു നിരീക്ഷകർ പറയുന്നു. നഗരത്തെ ആറ് സെക്‌ടറുകളായി തിരിച്ച് നടത്തിയ സർവേയിൽ ഏറ്റവുമധികം പക്ഷികളെ കത്തിയത് ഈരയിൽകടവിലും രണ്ടാമത് സി.എം.എസ് കോളജ് കാമ്പസിലുമാണ്.

ചിന്നകുട്ടുറുവാൻ, നാട്ടുമൈന, കാക്കകൾ, ആനറാഞ്ചി, കാക്കത്തമ്പുരാട്ടി, അമ്പലപ്രാവ് എന്നിവയാണ് നഗരത്തിൽ ഏറ്റവും അധികമായി കണ്ടത്. ജലപക്ഷികളായ, ചായ മുണ്ടി, ചേരക്കോഴി, നീലകോഴി എന്നിവയേയും നഗരങ്ങളിൽ വിരളമായി കണ്ടു വരുന്ന കായലാറ്റ, ചുവന്ന നെല്ലിക്കോഴി എന്നിവയെയും കണ്ടെത്താനായി.

നാഗമ്പടത്തെ കൊറ്റില്ലങ്ങൾ മുൻവർഷത്തെ അപേക്ഷിച്ചു വർധിച്ചതായി സംഘം പറയുന്നു. പക്ഷി നിരീക്ഷകർ, വിദഗ്‌ധർ, ജൂനിയർ നാച്ചുറലിസ്റ്റുകൾ എന്നിവരെ ഉൾപ്പെടുത്തിയായിരുന്നു സർവേ. ഡോ. പുന്നൻ കുര്യൻ വേങ്കടത്ത്, എൻ.ബി. ശരത് ബാബു,, ടോണി ആന്റ ണി, എം.എൻ.. അജയകു മാർ, ഷിബി മോസസ്, അനുപാ മാത്യുസ്, തോമസ് യാക്കൂബ് എന്നിവർ കണക്കെടുപ്പിന് നേതൃത്വം നൽകി.

Advertisment