Advertisment

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കോരുത്തോട് സ്വദേശി അറസ്റ്റില്‍ കൊലപാതക ശ്രമം പകയെ തുടര്‍ന്ന്

New Update
8dcfacab-a5f8-498d-8195-1ba4710ec42b.jpeg

മുണ്ടക്കയം: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് മടുക്ക റാക്കപ്പതാല്‍  ഭാഗത്ത് ചൂരനോലിയില്‍ വീട്ടില്‍ അജുരാജിനെ (21)യാണ് മുണ്ടക്കയം പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം രാത്രി 11:15ന്  കോരുത്തോട് സ്വദേശിയായ യുവാവിനെ റാക്കപ്പതാല്‍ ഭാഗത്ത് വച്ചു ചീത്ത വിളിക്കുകയും, മര്‍ദിക്കുകയും, പിന്നീട് കൊടുവാള്‍ കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.

തുടര്‍ന്ന് ഇയാള്‍ സംഭവസ്ഥലത്തുനിന്നു കടന്നുകളയുകയും ചെയ്തു. ഇയാള്‍ക്ക് യുവാവിനോട് മുന്‍ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണു യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പരാതിയെ തുടര്‍ന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്നു നടത്തിയ തിരിച്ചിലില്‍ ഇയാളെ പിടികൂടുകയുമായിരുന്നു.  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisment