Advertisment

വെള്ളൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു; അപകടം സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയതിനിടെ; യുവാക്കളെ തടയാന്‍ ശ്രമിച്ചെങ്കിലും അനുസരിക്കാന്‍ കൂട്ടാക്കിയിരുന്നില്ലെന്നു നാട്ടുകാര്‍

കുളത്തില്‍ ഇറങ്ങിയതിനിടെ ദീപു മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്നു തെരച്ചില്‍ നടത്തിയെങ്കിലും ദീപുവിനെ കണ്ടെത്താനായില്ല

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
deepu pambadi

പാമ്പാടി : പാമ്പാടി വെള്ളൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ കുളത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വെളളൂര്‍ നൊങ്ങല്‍ സ്വദേശി  വരവുകാലായില്‍ ജനാര്‍ദ്ദനന്റെ മകന്‍ വി.ജെ ദീപുമോന്‍(28) ആണു മരിച്ചത്. ഇന്നു വൈകിട്ട് ദീപുവും മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് അടച്ചിട്ട ക്ഷേത്രക്കുളത്തിന്റെ വാതില്‍ തുറന്ന് കുളിക്കാനിറങ്ങുകയായിരുന്നു.

സംഭവം കണ്ടു നാലു പേരെയും നാട്ടുകാര്‍ തടഞ്ഞെങ്കിലും ഇവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.  കുളത്തില്‍ ഇറങ്ങിയതിനിടെ ദീപു മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്നു തെരച്ചില്‍ നടത്തിയെങ്കിലും ദീപുവിനെ കണ്ടെത്താനായില്ല.

പാമ്പാടി ഫയര്‍ഫോഴ്‌സ് പാമ്പാടി പോലീസ് എന്നിവര്‍ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത ശേഷം  കോട്ടയം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ക്ഷേത്ര ആവശ്യങ്ങള്‍ക്കും ശുദ്ധജലത്തിനുമാണു കുളം ഉപയോഗിച്ചിരുന്നത്.

Advertisment