Advertisment

മുറിയില്‍ കയറി വാതിലടച്ചു, പിന്നാലെ താക്കോല്‍ കൊണ്ട് പൂട്ടി ! വീട്ടുകാരെ ആശങ്കയിലാഴ്ത്തി രണ്ടര വയസുകാരന്റെ 'വികൃതി'; ഒടുവില്‍ കുട്ടിയെ പുറത്തെത്തിച്ചത് അഗ്നിശമനസേനയെത്തി

തുടര്‍ന്ന് ഇത് തുറക്കാന്‍ കഴിയാതെ വന്നതോടെ വീട്ടുകാര്‍ ഫയര്‍ഫോഴ്‌സ്  ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ്  വീട്ടിലെത്തി വാതിന്റെ പൂട്ട് തകര്‍ത്ത് കുട്ടിയെ പുറത്തെത്തിക്കുകയായിരുന്നു.

New Update
parathode1

പാറത്തോട്: മുറിക്കുള്ളില്‍ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു. പാറത്തോട് മലനാടിന് സമീപത്ത് ശനിയാഴ്ച രാവിലെ 11.40 ഓടെയായിരുന്നു സംഭവം.  മുറിക്കുള്ളില്‍ കയറിയ രണ്ടര വയസുകാരന്‍ മുറിയുടെ വാതില്‍ അടച്ച ശേഷം പൂട്ടില്‍ കിടന്ന താക്കോല്‍ ഉപയോഗിച്ച് വാതില്‍ പൂട്ടുകയായിരുന്നു.

Advertisment

തുടര്‍ന്ന് ഇത് തുറക്കാന്‍ കഴിയാതെ വന്നതോടെ വീട്ടുകാര്‍ ഫയര്‍ഫോഴ്‌സ്  ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ്  വീട്ടിലെത്തി വാതിന്റെ പൂട്ട് തകര്‍ത്ത് കുട്ടിയെ പുറത്തെത്തിക്കുകയായിരുന്നു.

മുറിയുടെ ജനാലയിലൂടെ താക്കോല്‍ എടുത്ത് തരാന്‍ കുട്ടിയോട് ഫയര്‍ഫോഴ്‌സ്  ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും താക്കോല്‍ കുടുങ്ങിയിരിക്കുന്നതിനാല്‍ ഊരിയെടുക്കാന്‍ സാധിക്കില്ലായിരുന്നു.  തുടര്‍ന്നാണ് കുട്ടിയെ പൂട്ട് പൊളിച്ച് പുറത്തെത്തിച്ചത്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ പി.എ. നൗഫല്‍, ടി.വി. റെജിമോന്‍, എസ്. വിന്‍സ്രാജ്, എസ്.എസ്. അരവിന്ദ്, ഹരി കെ. കുമാര്‍, കെ.എസ്. സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവര്‍ത്തനം.

 

Advertisment