Advertisment

കോട്ടയത്തെ പോളിങ് ആദ്യ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ 20 ശതമാനത്തിലേക്ക്; പോളിങ് ബൂത്തുകളിൽ തിരക്ക്; പാമ്പാടിയിൽ വോട്ടിങ് യന്ത്രം തകരാറിലായതോടെ ഒരു മണിക്കൂറോളം പോളിങ് മുടങ്ങി

കനത്ത ചൂടും രാവിലെ തന്നെ പോളിങ് ബൂത്തിലേക്ക് ജനങ്ങളെ എത്തിക്കുന്നതിൽ ഒരു പങ്കു വഹിച്ചിട്ടുണ്ട്. അതേസമയം വോട്ടിംഗ് മെഷീൻ തകരാറിലായതോടെ പാമ്പാടി വെള്ളൂർ ജെടിഎസ് ബൂത്തിൽ ഒരു മണിക്കൂറോളം വോട്ടിംഗ് മുടങ്ങി.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
voteeUntitledere.jpg

കോട്ടയം : ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ മൂന്നു മണിക്കൂർ കൊണ്ട് 18.30% പോളിങ്. രാവിലെ ഏഴുമണിയോടെ ആരംഭിച്ച  പോളിങ് പെട്ടന്ന് തന്നെ ഉയർന്നതോടെ കോട്ടയത്തെ പോളിങ്ങ് ശതമാനത്തിൽ വർധനവുണ്ടാകുമെന്ന് ഉറപ്പായി.

Advertisment

ഇതോടൊപ്പം കനത്ത ചൂടും രാവിലെ തന്നെ പോളിങ് ബൂത്തിലേക്ക് ജനങ്ങളെ എത്തിക്കുന്നതിൽ ഒരു പങ്കു വഹിച്ചിട്ടുണ്ട്. അതേസമയം വോട്ടിംഗ് മെഷീൻ തകരാറിലായതോടെ പാമ്പാടി വെള്ളൂർ ജെടിഎസ് ബൂത്തിൽ ഒരു മണിക്കൂറോളം വോട്ടിംഗ് മുടങ്ങി.

വെള്ളൂർ ജെട്ടിഎസിലെ 90 ആം നമ്പർ ബൂത്തിലാണ് വോട്ടിങ് മെഷീൻ തകരാറിലായത്. മെഷീൻ തകരാറിലായതോടെ വലിയ ക്യൂവാണ് ബൂത്തിൽ അനുഭവപ്പെടുന്നത്. വോട്ടിംഗ് മെഷീൻ മാറ്റി വച്ച് പ്രശ്നം പരിഹരിച്ചു.

 പോളിങ് ശതമാനം നിയമസഭ മണ്ഡലങ്ങൾ തിരിച്ച് 

- പിറവം-17.70    

- പാലാ- 17.65        

- കടുത്തുരുത്തി- 16.99    

- വൈക്കം-19.41    

- ഏറ്റുമാനൂർ-18.47            

- കോട്ടയം- 19.00    

- പുതുപ്പള്ളി-19.23    

മൊത്തം വോട്ടർമാർ: 12,54,823    

പോൾ ചെയ്ത വോട്ട്: 229723

പുരുഷന്മാർ: 123044- 20.25%

സ്ത്രീകൾ: 106677- 16.48%

ട്രാൻസ്‌ജെൻഡർ: 2 -13.33%

Advertisment