Advertisment

തകർന്ന ഏന്തയാർ പാലത്തിൻ്റെ രണ്ടാമത്തെ സൈഡ് തുണിന്റെ കോൺക്രീറ്റ് ജോലികൾക്കു തുടക്കം. പാലം നിർമ്മാണം 18 മാസം കൊണ്ടു പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട് അധികൃതർ. വരാനിരിക്കുന്ന മഴക്കാലത്ത് എങ്ങനെ നിർമ്മാണം നടക്കുമെന്ന ആശങ്കയിൽ ജനങ്ങൾ.

New Update
719aa595-feae-480e-a053-6568224068f2.jpeg

കൂട്ടിക്കൽ: തകർന്ന ഏന്തയാർ പാലത്തിൻ്റെ രണ്ടാമത്തെ സൈഡ് തുണിന്റെ കോൺക്രീറ്റ് ജോലികൾക്കു തുടക്കമായി. നിർമ്മാണം 18 മാസം കൊണ്ടു പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്നെന്ന് അധികൃതർ പറയുമ്പോഴും മഴക്കാലം നിർമ്മാണത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

Advertisment

കോട്ടയം - ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാർ പാലം 2021ലെ പ്രളയത്തിൽ പൂർണമായും തകർന്നതോടെ  വളരെയധികം യാത്ര ക്ലേശമാണ് ആറിന് ഇരു കരയിലും ഉള്ള ജനങ്ങൾ അനുഭവിക്കുന്നത്. ദിവസേന 100 കണക്കിന് വാഹനങ്ങൾ കടന്നു പോയിരുന്ന ഈ പാലം തകർന്നതോടെ ജനങ്ങൾ ചുറ്റിവളഞ്ഞ് യാത്ര ചെയ്യേണ്ട അവസ്‌ഥയിലാണ്. സ്കൂ‌ൾ വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും സാധാരണക്കാർക്കും  പാലം ഇല്ലാതായതോടെ വളരെയധികം ബുദ്ധിമുട്ട് നേരിട്ടിരുന്നു.

ഇടുക്കി ജില്ലയിലെ കൊകയർ പഞ്ചായത്തിലെ വടക്കേമല മുക്കുളം പ്രദേശവാസികൾക്ക് പ്രധാന ആശ്രയം കൂടിയായിരുന്നു ഏന്തയാർ പാലം. സർക്കാർ പൊതുമരാമത്ത് വകുപ്പ് വഴി അനുവദിച്ച 4.56 കോടി രൂപ ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

9.5 മീറ്ററിന്റെ രണ്ട് സ്പാനും 14 മീറ്ററിന്റെ ഒരു സ്പാനും അടക്കം 33 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മ്മിക്കുന്നത്. ഇരുവശത്തും 1.50 മീറ്റര്‍ വീതിയുള്ള നടപ്പാതയും 7.5 മീറ്റര്‍ ക്യാരിയേജ്‌വേയുമുണ്ടാവും.

ഇരുവശത്തുമായി കോണ്‍ക്രീറ്റ് പാര്‍ശ്വഭിത്തിയോടുകൂടി 234 മീറ്റര്‍ നീളത്തില്‍ അനുബന്ധ റോഡും നിര്‍മ്മിക്കുന്നുണ്ട്. പുതിയ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടുകൂടി വെബ്ലി ഭാഗത്ത് നിന്നുള്ളവര്‍ക്ക് കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയ പാത 183 ലേക്കുള്ള യാത്ര സുഗമമാകും.

പാലത്തിൻ്റെ  പാലം പണി തീരുന്നതോടെ ജനങ്ങളുടെ രണ്ടു വർഷത്തിലധികമായുള്ള ജനങ്ങളുടെ കാത്തിരിപ്പിനാണ് വിരാമം ആകും.

 അതേ സമയം വരാനിരിക്കുന്ന മഴക്കാലത്തടക്കം നിർമ്മാണം എങ്ങനെ പുരോഗമിക്കുമെന്ന ആശങ്കയിലാണ് ജനം. മഴ നിർമ്മാണം വൈകിപ്പിച്ചാൽ ജനത്തിൻ്റെ ദുരിതം നീളുന്ന അവസ്ഥയുണ്ടാകും. 2021ൽ തകർന്ന പാലത്തിന്റെ നിർമ്മാണം ആരംഭിക്കാൻ രണ്ടു വർഷമെടുത്തത് ജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Advertisment