Advertisment

ലോക്‌സഭ തിരഞ്ഞെടുപ്പ്: കോട്ടയം സജ്ജം; ജില്ലയില്‍ 81 വനിതാ ബൂത്തുകള്‍; ഒമ്പത് യുവ ബൂത്തുകള്‍; മധുരം നല്‍കി വോട്ട് തേടി കളക്ടര്‍

കോട്ടയം ലോക്‌സഭാമണ്ഡലത്തിലെ വോട്ടെടുപ്പിനുള്ള തയാറെടുപ്പുകൾ പൂർണമാണെന്നും സുഗമവും സുതാര്യവുമായ വോട്ടെടുപ്പ് ഉറപ്പാക്കുമെന്നും വരണാധികാരിയായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
vote

കോട്ടയം: വെള്ളിയാഴ്ച നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന് കോട്ടയം ജില്ല സജ്ജം. കോട്ടയം ലോക്‌സഭാമണ്ഡലത്തിലെ വോട്ടെടുപ്പിനുള്ള തയാറെടുപ്പുകൾ പൂർണമാണെന്നും സുഗമവും സുതാര്യവുമായ വോട്ടെടുപ്പ് ഉറപ്പാക്കുമെന്നും വരണാധികാരിയായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു.

Advertisment

പോളിങ് സാമഗ്രികളുടെ വിതരണം ഇന്നലെ ഉച്ചയോടെ ജില്ലയിലെ വിവിധ നിയമസഭാമണ്ഡലങ്ങളിലെ സ്വീകരണ-വിതരണ കേന്ദ്രങ്ങളിൽ പൂർത്തിയായി. 1198 ബൂത്തുകളാണ് കോട്ടയം ലോക്‌സഭാ മണ്ഡലത്തിലുള്ളത്.

ജില്ലയിൽ മാവേലിക്കര, പത്തനംതിട്ട ലോക്‌സഭാ മണ്ഡലങ്ങളിലേതുൾപ്പെടെ 1564 പോളിങ് ബൂത്തുകളുണ്ട്. ഇതിൽ 1173 ബൂത്തുകളിലും വെബ്കാസ്റ്റിങ് സജ്ജമാക്കിയിട്ടുണ്ട്. രാവിലെ അഞ്ചുമണി മുതൽ കളക്‌ട്രേറ്റിലെ കൺട്രോൾ റൂമിലൂടെ പോളിങ് നടപടികൾ തൽസമയം നിരീക്ഷിക്കും.

പാലാ സെന്റ് വിൻസെന്റ് പബ്ലിക് സ്‌കൂൾ, കുറവിലങ്ങാട് ദേവമാതാ കോളജ്, വൈക്കം എസ്.എം.എസ്.എൻ. എച്ച്.എസ്.എസ്., അതിരമ്പുഴ സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്., കോട്ടയം എം.ഡി. സെമിനാരി എച്ച്.എസ്.എസ്., കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് എച്ച്.എസ്.എസ്. എന്നിവയായിരുന്നു കോട്ടയം ലോക്‌സഭാമണ്ഡലത്തിലെ സ്വീകരണവിതരണകേന്ദ്രങ്ങൾ.

മോക് പോൾ രാവിലെ അഞ്ചിന്

വെള്ളിയാഴ്ച രാവിലെ അഞ്ചുമണിക്കു രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക് പോളിങ് നടക്കും. രാഷ്ട്രീയപാർട്ടി പ്രതിധികളായി രണ്ടുപേരെങ്കിലും ഉണ്ടെങ്കിൽ യഥാർഥ പോളിങ് സമയത്തിന് 90 മിനിട്ട് മുമ്പ് മോക് പോൾ നടത്തണമെന്നാണ് ചട്ടം.  കുറഞ്ഞത് അൻപതു വോട്ടുകളെങ്കിലും ചെയ്തുകൊണ്ടായിരിക്കും മോക് പോൾ നടത്തുക.

നോട്ടയുൾപ്പെടെ എല്ലാ സ്ഥാനാർഥികൾക്കും മോക് പോളിൽ വോട്ടു ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. തുടർന്ന് ഓരോ സ്ഥാനാർഥിക്കും കിട്ടിയ വോട്ട് രേഖപ്പെടുത്തും. മോക് പോളിനുശേഷം വോട്ടിങ് യന്ത്രങ്ങൾ ക്ലിയർ ചെയ്തശേഷമായിരിക്കും യഥാർഥ പോളിങ്ങിലേക്കു കടക്കുക. വൈകിട്ട് ആറുമണിവരെയാണ് പോളിങ് സമയം നിശ്ചയിച്ചിട്ടുള്ളത്. ആറുമണിക്കു പോളിങ് ബൂത്തിൽ വോട്ട് ചെയ്യാനുള്ള വരിയിൽനിൽക്കുന്നവർക്കു ടോക്കൺ നൽകി വോട്ട് ചെയ്യാൻ അവസരം നൽകും.

14 സ്ഥാനാർഥികളാണ് കോട്ടയം ലോക്സഭ മണ്ഡലത്തിൽ മത്സരരംഗത്തുള്ളത്. മണ്ഡലത്തിൽ 12,54,823 വോട്ടർമാരുണ്ട്; 6,47,306 സ്ത്രീകളും 6,07,502 പുരുഷൻമാരും 15 ട്രാൻസ്‌ജെൻഡറും. വോട്ടർമാരിൽ 51.58 ശതമാനം സ്ത്രീകളാണ്. പുരുഷന്മാർ 48.41 ശതമാനവും. മണ്ഡലത്തിൽ 1198 പോളിങ്  സ്റ്റേഷനുകളാണുള്ളത്.

പോളിങ്ങിനുശേഷം സ്വീകരണ-വിതരണകേന്ദ്രങ്ങളിൽ എത്തിച്ചശേഷം വോട്ടിങ് യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രമായ കോട്ടയം നാട്ടകം ഗവ. കോളജിലെ സ്‌ട്രോങ് റൂമിലേക്കു മാറ്റും. ജൂൺ നാലിനാണ് വോട്ടെണ്ണൽ.

വോട്ട് ചെയ്യാൻ ഈ രേഖകൾ

ഫോട്ടോ പതിച്ച വോട്ടർ തിരിച്ചറിയൽ കാർഡ്

-ആധാർ കാർഡ്

-മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തിരിച്ചറിയൽ കാർഡ്

-ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകിയ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്

-തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം നൽകിയിട്ടുള്ള ആരോഗ്യപരിരക്ഷാ സ്മാർട്ട് കാർഡ്

-ഡ്രൈവിങ് ലൈസൻസ്

-പാൻകാർഡ്

-ദേശീയ ജനസംഖ്യ രജിസ്റ്ററിനു കീഴിൽ(എൻ.പി.ആർ) കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ(ആർ.ജി.ഐ.) നൽകിയ സ്മാർട്ട് കാർഡ്

-ഇന്ത്യൻ പാസ്‌പോർട്ട്

-ഫോട്ടോ പതിച്ച പെൻഷൻ രേഖ

-കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ/പബ്ലിക് ലിമിറ്റഡ് കമ്പനികളുടെ ജീവനക്കാർക്കു നൽകുന്ന സർവീസ് തിരിച്ചറിയൽ കാർഡ്

-എം.പി/എം.എൽ.എ/എം.എൽ.സി. എന്നിവർക്കു നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡ്

-ഭാരതസർക്കാർ സാമൂഹികനീതി- ശാക്തീകരണമന്ത്രാലയം നൽകുന്ന സവിശേഷ ഭിന്നശേഷി തിരിച്ചറിയൽ കാർഡ്

ജില്ലയിൽ 81 വനിതാ ബൂത്തുകൾ, 9 യുവ ബൂത്തുകൾ

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ 81 ബൂത്തുകൾ പൂർണമായും വനിതകൾ നിയന്ത്രിക്കുന്ന ബൂത്തുകൾ. ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടെ എല്ലാ പോളിങ് ഉദ്യോഗസ്ഥരും വനിതകളായിരിക്കും. കോട്ടയം ജില്ലയിലെ ഒൻപതു നിയോജകമണ്ഡലങ്ങളിലും ഒൻപതു വീതം ബൂത്തുകൾ ആണ് പൂർണമായും വനിതകൾ നിയന്ത്രിക്കുക. എല്ലാ നിയോജകമണ്ഡലങ്ങളിലും ഒരു ബൂത്ത് യുവാക്കളായ പോളിങ് ഓഫീസർമാർ നിയന്ത്രിക്കുന്ന ബൂത്തുകൾ ആയിരിക്കും. 39 വയസിനു താഴെയുള്ള ഉദ്യോഗസ്ഥരായിരിക്കും ഇവിടെ പോളിങ് ജോലികൾ നിർവഹിക്കുക.  ജില്ലയിൽ മൊത്തം 1564 പോളിങ് ബൂത്തുകളാണ് ഉള്ളത്.

മുഴുവൻ വനിതകൾ നിയന്ത്രിക്കുന്ന ബൂത്തുകൾ: നിയമസഭാ മണ്ഡലം തിരിച്ച് (ബൂത്ത് നമ്പർ ബ്രാക്കറ്റിൽ)

ഏറ്റുമാനൂർ

1 നീണ്ടൂർ സെന്റ് മൈക്കിൾസ് എൽ.പി.എസ്. (4)

2 പാലാത്തുരുത്ത് സെന്റ് തെരേസാസ് എൽ.പി.എസ്. (18)

3 മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ്. (38)

4 ഏറ്റുമാനൂർ ഗവൺമെന്റ് ബോയ്സ് വി.എച്ച്എസ്.എസ്. (53)

5 ആർപ്പൂരക്കര മെഡിക്കൽ കോളജ് വി.എച്ച്.എസ്.എസ്.(94)

6 അയ്മനം ഹോളി ക്രോസ് സ്‌കൂൾ (110)

7 കുമരകം നവ നസ്രത്ത് ചർച്ച് ജൂബിലി മെമ്മോറിയൽ എൽ.പി.എസ്. (142)

8 ചെങ്ങളം എസ്.എൻ.ഡി.പി. ബിൽഡിങ് (144)

9 കിളിരൂർ എസ്.എൻ.ഡി.പി. എച്ച്.എസ്. (165)

കോട്ടയം

1 പാറമ്പുഴ ദേവിവിലാസം എൽ.പി.എസ്. ( 10)

2 വടവാതൂർ സാന്തോം സ്‌കൂൾ(49)

3 കോട്ടയം മാർ ഡയനീഷ്യസ് എച്ച്.എസ്.എസ്. (70)

4 കോട്ടയം ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ (88)

5 വേളൂർ സെന്റ് ജോൺസ് യു.പി.എസ്. (98)

6 കാവനാൽപുര പഞ്ചായത്ത് ശിശുവിഹാർ(108)

7 മൂലവട്ടം മുപ്പായിക്കാട് എൽ.പി.എസ്. (116)

8 മൂലവട്ടം നന്ത്യാട്ട് സാമുവൽ മെമ്മോറിയൽ സി.എം.എസ്. എൽ.പി.എസ്. (139)

9 കൊല്ലാട് സെന്റ് ആൻഡ്രൂ എൽ.പി.എസ്. (141)

പുതുപ്പള്ളി

1 കൊടുങ്ങൂർ സെന്റ് ജോസഫ് എൽ.പി.എസ്. (5)

2 ചെങ്ങളം സെന്റ് ആന്റണീസ് എച്ച്.എസ് (47)

3 ളാക്കാട്ടൂർ മഹാത്മാഗാന്ധി മെമ്മോറിയൽ എച്ച്.എസ്. (55)

4 മണർകാട് ഗവ. യു.പി.എസ്. (87)

5 പാമ്പാടി മാർ ഡയനേഷ്യസ് എൽ.പി.എസ്. (100)

6 പുതുപ്പള്ളി ഡോൺ ബോസ്‌കോ സ്‌കൂൾ(135)

7 മീനടം പഞ്ചായത്ത് ഓഫീസ് (146)

8 വാകത്താനം യു.പി. സ്‌കൂൾ (167)

9 തോട്ടക്കാട് ഗവ. എച്ച്.എസ്.എസ്. (177)

പാലാ

1 കിഴതടിയൂർ സെന്റ് വിൻസെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ( 125)

2 കിഴതടിയൂർ ചാവറ പബ്ലിക് സ്‌കൂൾ( 124)

3 പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ (127)

4 കടനാട് സെന്റ് സെബാസ്റ്റിയൻസ് എച്ച്.എസ്.എസ്. (28)

5 മണത്തൂർ സെന്റ് ജോസഫ് എച്ച്.എസ്. (29)

6 മണത്തൂർ സെന്റ് ജോസഫ് എച്ച്.എസ്. (30)

7 മേലുകാവ് ഹെൻറി ബേക്കർ കോളജ് (38)

8 ഭരണങ്ങാനം സെന്റ് മേരീസ് എച്ച്.എസ്. (81)

9 അരുണാപുരം അൽഫോൻസാ കോളജ് (130)

 കടുത്തുരുത്തി

1 ഉഴവൂർ ഒ.എൽ.എൽ. എച്ച്.എസ്.എസ് (38)

2 കുറവിലങ്ങാട് സെന്റ് മേരീസ് ജി.എൽ.പി.എസ്. (84)

3 കുറവിലങ്ങാട് നസ്രത്ത്ഹിൽ ഡീ പോൾ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ(90)

4 ഇരവിമംഗലം സെന്റ് ജോസഫ് എൽ.പി.എസ്. (119)

5 കുറുമുളളൂർ സെന്റ് തോമസ് സെന്റ് തോമസ് യു.പി.എസ്് (146)

6 കിടങ്ങൂർ സെന്റ് മേരീസ് എച്ച്.എസ്.എസ്. (164)

7 കിടങ്ങൂർ സെന്റ് മേരീസ് എ്ച്ച.എസ്.എസ്. (165)

8 പാലക്കര ഫീഡിങ് നിർമല മഹിളാസമാജം ബിൽഡിങ് (67)

9 മരങ്ങാട്ടുപ്പിള്ളി സെന്റ് തോമസ് ഹൈ സ്‌കൂൾ (109)

വൈക്കം

1 നടുവിലെ വടക്കേമുറി വില്ലേജ് ഓഫീസ് ബിൽഡിങ് (70)

2 വൈക്കം സത്യാഗ്രഹ സ്മാരക ശ്രീ നാരായണ എച്ച്.എസ്.എസ്. (85)

3 ടിവിപുരം പള്ളിപ്പുറത്തുശേരി സെന്റ് ജോസഫ് എൽ.പി.എസ്. (116)

4 കല്ലറ പെരുത്തുരുത്ത് ശ്രീകൃഷ്ണവിലാസം യു.പി. സ്‌കൂൾ (147)

5 ഉയനാപുരം വല്ലകം സെന്റ് മേരീസ് എ്ച്ച്.എസ്. (69)

6 ഉദയനാപുരം ആതുരാശ്രമം ഇംഗ്ലീഷ് സ്‌കൂൾ(57)

7കുടവെച്ചൂർ സെന്റ മൈക്കിൾസ് എച്ച്.എസ്.എസ്. ( 151)

8 കുലശേഖരമംഗലം ഗവ. എച്ച്.എസ്.എസ്. (41)

9 തലയോലപ്പറമ്പ് ഗവ. വി.എച്ച്.എസ്.എസ്. (101)

ചങ്ങനാശേരി

1 തുരുത്തി സെന്റ് മേരീസ് യു.പി.എസ്. (33)

2 ചങ്ങനാശേരി അസംപ്ഷൻ കോളജ് ഓഡിറ്റോറിയം ( 122)

3 വെരൂർ സെന്റ് മേരീസ് എൽ.പി. സ്‌കൂൾ(44)

4 മാമ്മൂട് സെന്റ് ശാന്താൾസ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്‌കൂൾ (69)

5 തൃക്കൊടിത്താനം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ (112)

6 ചങ്ങനാശേരി സെന്റ് മേരീസ് എൽ.പി. സ്‌കൂൾ(134)

7 ഫാത്തിമാപുരം ബിഷപ്പ് തോമസ് കുര്യാളശേരി എൽ.പി. സ്‌കൂൾ(143)

8 ഫാത്തിമാപുരം ബിഷപ്പ് തോമസ് കുര്യാളശേരി എൽ.പി. സ്‌കൂൾ(151)

9 നാലുകോടി ഗവ. യു.പി. സ്‌കൂൾ(158)

കാഞ്ഞിരപ്പള്ളി

1 ആനിക്കാട് ഗവ. യു.പി. സ്‌കൂൾ (1)

2 കൂത്രപ്പള്ളി സെന്റ് മേരീസ് യു.പി. സ്‌കൂൾ (107)

3 കരിക്കാട്ടൂർ ഗവ. എൽ.പി. സ്‌കൂൾ (166)

4 നെടുകുന്നം സെന്റ് തെരേസാസ് എൽ.പി. സ്‌കൂൾ(119)

5 വാഴൂർ സെന്റ് പീറ്റേഴ്സ് എൽ.പി. സ്‌കൂൾ (81)

6 കങ്ങഴ മുസ്ലീം ഹയർ സെക്കൻഡറി സ്‌കൂൾ (145)

7 ചിറക്കടവ് ശ്രീരാമവിലാസം എൻ.എസ്.എസ്. എച്ച്.എസ്. (73)

8 മണിമല സെന്റ് ജോർജ് ഹൈസ്‌കൂൾ (164)

9 കാഞ്ഞിരപ്പള്ളി പേട്ട നൂറുൽഹുദ അറബിക് യു.പി. സ്‌കൂൾ (31)

പൂഞ്ഞാർ

1 ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂൾ ആൻഡ് ജൂനിയർ കോളജ് (68)

2 പാലാമ്പ്ര അസംപ്ഷൻ ഹൈസ്‌കൂൾ(85)

3 ചിറ്റടി എസ്റ്റേറ്റ് ഓഫീസ് (81)

4 ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ എൽ.പി. സ്‌കൂൾ (62)

5 മുണ്ടക്കയം സി.എം.എസ്. എൽ.പി. സ്‌കൂൾ ( 111)

6 ചേന്നാട് സെന്റ് മരിയ ഗോരേത്തി ഹൈസ്‌കൂൾ(51)

7 പനച്ചിപ്പാറ ശ്രീമൂലവിലാസം ഹയർ സെക്കൻഡറി സ്‌കൂൾ(43)

8 ഈരാറ്റുപേട്ട നടക്കൽ മുസ്ലിം ഹയർ സെക്കൻഡറി സ്‌കൂൾ (9)

9 കോരുത്തോട് സി. കേശവൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ (141)

39 വയസിന് താഴെയുള്ള പോളിങ് ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന യൂത്ത് ബൂത്തുകൾ

ഏറ്റുമാനൂർ: പേരൂർ, ഗവ. ജെ.ബി.എൽ.പി.എസ്.(73)

കോട്ടയം: പുത്തേട്ട് ഗവ. യു.പി.എസ്. (28)

പുതുപ്പള്ളി: പൂവത്തിളപ്പ് മണലുങ്കൽ സെന്റ് അലോഷ്യസ് എച്ച്.എസ്. (40)

പാലാ: രാമപുരം കിഴാത്തിരി ജി.എൽ.പി.എസ്. (4)

കടുത്തുരുത്തി: പെരുവ ഗവ. എച്ച്.എസ്.എസ്. (6)

വൈക്കം: തലയാഴം പള്ളിയാട് എസ്.എൻ. യു.പി.എസ്. (131)

ചങ്ങനാശേരി: കുറിച്ചി വില്ലേജ് ഓഫീസിന് സമീപമുള്ള 154-ാം നമ്പർ അങ്കൻവാടി (23)

കാഞ്ഞിരപ്പള്ളി: ചെറുവള്ളി ദേവീവിലാസം എൽ.പി. സ്‌കൂൾ(78)

പൂഞ്ഞാർ: തീക്കോയി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ( 23)

പോളിങ് സ്റ്റേഷനുകൾ നിയമസഭ മണ്ഡലം തിരിച്ച് ചുവടെ:

പാലാ- 176                

കടുത്തുരുത്തി-179    

വൈക്കം-159          

ഏറ്റുമാനൂർ-165

കോട്ടയം-171          

പുതുപ്പള്ളി-182        

പിറവം-166  

മധുരം നൽകി വോട്ട് തേടി ജില്ലാ കളക്ടർ

''തെരഞ്ഞെടുപ്പാണ് നാളെ വന്ന് വോട്ട് ചെയ്യാൻ മറക്കരുത് '', മിഠായി പിൻ ചെയ്ത കാർഡ് കൈമാറിക്കൊണ്ട് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി നാഗമ്പടം ബസ് സ്റ്റാൻഡിലെ യാത്രക്കാരോട് അഭ്യർഥിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടർ പങ്കാളിത്തം ഉയർത്തുന്നതിനുള്ള പ്രചാരണപ്രവർത്തനങ്ങളായി ഭാഗമായിട്ടായിരുന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ അഭ്യർഥന.

 നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തിയ യാത്രക്കാരോടും ബസുകളിലെയും കച്ചവട സ്ഥാപനങ്ങളിലെയും ജീവനക്കാരോടും സമ്മതിദാനവകാശം വിനിയോഗിക്കാൻ മറക്കരുതെന്ന് മിഠായി കൈമാറിക്കൊണ്ടു കളക്ടർ അഭ്യർഥിച്ചു. പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷനുമായി സഹകരിച്ചാണ് ജില്ലാ ഭരണകൂടം പരിപാടി നടപ്പാക്കിയത്.

സ്റ്റാൻഡിൽ കാത്തുകിടന്ന ബസിൽ കയറിയ ജില്ലാ കളക്ടർ യാത്രക്കാർക്ക് മിഠായി പിൻ ചെയ്ത വോട്ടഭ്യർഥിച്ചുകൊണ്ടുള്ള കാർഡുകൾ കൈമാറി. സ്റ്റാൻഡിൽ ബസ് കാത്തുനിന്ന യാത്രക്കാർക്കും കച്ചവടസ്ഥാപനങ്ങളിലെ ജീവനക്കാർക്കും മധുരം നൽകി. കുട്ടികൾക്കും മധുരം നൽകിയ കളക്ടർ വീട്ടിലുള്ള മുതിർന്നവരോട് നിർബന്ധമായും വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടണമെന്ന് പറഞ്ഞു.

ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ പി.എ. അമാനത്ത്, ബസ് ഉടമാ പ്രതിനിധികളായ ജാക്‌സൺ സി. ജോസഫ്, കെ.എസ്. സുരേഷ്, ടി.യു. ജോൺ, വിനോജ് കെ. ജോർജ്, പി.വി. ചാക്കോ പുല്ലത്തിൽ എന്നിവർ സന്നിഹിതരായിരുന്നു.

Advertisment