Advertisment

നാല്‍പ്പത്തൊന്നുനാള്‍ നീണ്ടു നിന്ന പ്രചാരണ കാലം; വിവാദങ്ങള്‍ ഏറെയുണ്ടായ കോട്ടയം പോര് ! ഓര്‍ത്തെടുക്കാം പ്രചാരണ കോലാഹലങ്ങള്‍

നാല്‍പ്പത്തൊന്നുനാള്‍ നീണ്ടു നിന്ന പ്രചാരണ കാലം ആരംഭിക്കുന്നതിനു മുന്‍പു തന്നെ പ്രചാരണ ചൂടറിഞ്ഞ മണ്ഡലമാണ് കോട്ടത്തേത്. ശക്തമായ ത്രികോണ മത്സരം കണ്ട കോട്ടയത്തെ പ്രചാരകാലത്തെ വിവാദങ്ങളിലുടെയും സംഭവങ്ങളിലൂടെയും  ഒരു ഓട്ടപ്രദക്ഷിണം

New Update
thomas chazhikadan francis george thushar vellappally

കോട്ടയം: നാല്‍പ്പത്തൊന്നുനാള്‍ നീണ്ടു നിന്ന പ്രചാരണ കാലം ആരംഭിക്കുന്നതിനു മുന്‍പു തന്നെ പ്രചാരണ ചൂടറിഞ്ഞ മണ്ഡലമാണ് കോട്ടത്തേത്. ശക്തമായ ത്രികോണ മത്സരം കണ്ട കോട്ടയത്തെ പ്രചാരകാലത്തെ വിവാദങ്ങളിലുടെയും സംഭവങ്ങളിലൂടെയും  ഒരു ഓട്ടപ്രദക്ഷിണം.

Advertisment

2024 ഫെബ്രുവരി 12

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനം കോട്ടയത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെതായിരുന്നു. നിലവിലെ എം.പികൂടിയായിരുന്ന ചാഴികാടന്‍ മാസങ്ങള്‍ക്കു മുന്‍പു തന്നെ മണ്ഡലത്തില്‍ പ്രചാരണം ശക്തമാക്കിയിരുന്നു.

കേരളാ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍

കോട്ടയം ലോക്‌സഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് എന്ന യു.ഡി.എഫിലെ ധാരണപ്രകാരം കോട്ടയത്തെ സ്ഥാനാര്‍ഥിക്കായി കടുത്ത മത്സരം നടക്കുന്നു.  പ്രിന്‍സ് ലൂക്കോസ്, കെ. ഫ്രാന്‍സീസ് ജോര്‍ജ്, സജി മഞ്ഞക്കടമ്പില്‍ എന്നിവര്‍ സീറ്റിനായി അവകാശവാദം ഉന്നയിക്കുന്നു. പ്രിന്‍സ് ലൂക്കോസിനായി കേരളാ കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എം.എല്‍.എ പിന്തുണ നല്‍കുന്നു. എന്നാല്‍, പി.ജെ. ജോസഫിന്റെ ഇടപെടലോടെ സീറ്റ് ഫ്രാന്‍സീസ് ജോര്‍ജ് തന്നെ ഉറപ്പിക്കുന്നു.

2024 ഫെബ്രുവരി 17

യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കേരളാ കെ. ഫ്രാന്‍സീസ് ജോര്‍ജിനെ ഉന്നതാധികാര യോഗത്തിലെ തീരുമാന പ്രകാരം പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫ് പ്രഖ്യാപിക്കുന്നു.

കേരളാ കോണ്‍ഗ്രസുകള്‍ തമ്മിലുള്ള പോരാട്ടം

44 വര്‍ഷങ്ങള്‍ക്കു ശേഷം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രണ്ടു കേരളാ കോണ്‍ഗ്രസുകാര്‍ നേര്‍ക്കുനേര്‍ വരുന്നു എന്ന പ്രത്യേകതയുള്ള മണ്ഡലമായി കോട്ടയം.  ഇതോടെ കോട്ടയം സീറ്റ് പിടിക്കാന്‍ കേരള കോണ്‍ഗ്രസുകള്‍ തമ്മിലുള്ള കനത്ത പോരാട്ടം ഏറെ ജന ശ്രദ്ധ നേടി. യു.ഡി.എഫില്‍നിന്നു പുറത്താക്കപ്പെട്ടപ്പോള്‍ ഉള്ള കണക്കു തീക്കാനുള്ള അവസരമായി പോലും കേരളാ കോണ്‍ഗ്രസ് പോരാട്ടം വിലയിരുത്തപ്പെട്ടു.

2024 മാര്‍ച്ച് 16

കേന്ദ്ര തെരഞ്ഞെുടുപ്പ് കമ്മീഷന്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഏപ്രില്‍ 26 നു നടക്കുമെന്നു പ്രഖ്യാപിച്ചതോടെ ആഴചകള്‍ക്കു മുന്‍പു തന്നെ ആരംഭിച്ച പ്രചാരണങ്ങള്‍ക്കു കൂടുതല്‍ ചൂടു പിടിച്ചു. 40 ഡിഗ്രി വരെയെത്തിയ ചൂടിനെ അവഗണിച്ചുള്ള പ്രചാരണമാണു പിന്നീട് കണ്ടത്.

വൈകിയെത്തിയ തുഷാര്‍

കോട്ടയത്തെ മറ്റു മുന്നണികളെ അപേക്ഷിച്ചു വൈകിയാണു ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥിയായി തുഷാര്‍ വെള്ളാപ്പള്ളി എത്തുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുന്‍പു തന്നെ തെരഞ്ഞെടുപ്പു കമ്മറ്റി ഓഫീസ് അടക്കം ബി.ജെ.പി സ്ഥാനാര്‍ഥിക്കായി ഒരുക്കിയിരുന്നു. തുഷാറിന്റെ രംഗപ്രവേശത്തോടെ കോട്ടയത്തേതു ശക്തമായ ത്രികോണ മത്സരമായി.

കേരളാ കോണ്‍ഗ്രസിലെ തുടര്‍ രാജികള്‍

പാര്‍ട്ടി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫിന്റെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ചു യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും പാര്‍ട്ടി ജില്ലാ പ്രസിഡന്റു സ്ഥാനവും രാജിവെച്ചു സജി മഞ്ഞക്കടമ്പില്‍ വാര്‍ത്താ സമ്മേളനം നടത്തിയതോടെ കേരളാ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉടലെടുത്തു.

പിന്നാലെ പാര്‍ട്ടിയിലെ മോന്‍സ് ജോസഫ് വിഭാഗത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചു  സംസ്ഥാന വൈസ് ചെയര്‍മാന്‍ വി.സി. ചാണ്ടി, പ്രസാദ് ഉരുളികുന്നം, കൊല്ലം ജില്ലാ പ്രസിഡന്റ് അറക്കല്‍ ബാലകൃഷ്ണ പിള്ള തുടങ്ങിയവര്‍ രാജിവെച്ചു പുറത്തു വന്നു.

കോണ്‍ഗ്രസിന്റെ അതൃപതി

കേരളാ കോണ്‍ഗ്രസിലെ പൊട്ടിത്തെറി യു.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചെന്നു പലപ്പോഴായി കോണ്‍ഗ്രസ് നേതാക്കള്‍ പി.ജെ. ജോസഫിനെയടക്കം അറിയിക്കുന്നു. സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിലടക്കം വീഴച വരുത്തിയതിലും പ്രചാരണ ചുമതലകള്‍ തെരഞ്ഞെടുപ്പ് അടുത്തിട്ടും വീതിച്ചു നല്‍കാത്തതിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രൂക്ഷമായി വിമര്‍ശിച്ചു. കൂടിയാലോചനകള്‍ ഇല്ലാത്തതിനെ തുടര്‍ന്നു യു.ഡി.എഫ് ജില്ലാ കമ്മറ്റിയോഗത്തില്‍ നിന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി. ജോസഫ് ഇറങ്ങിപ്പോയതും വാര്‍ത്തയായി.

രാഹുലിന്റെ പ്രസംഗം

യു.ഡി.എഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി എത്തിയത് ഏറെ വിവാദങ്ങളിലേക്കു വഴിവെച്ചുകൊണ്ടാണ്. രാഹുല്‍ എത്തുന്നതിനു മുന്‍പു തന്നെ ഇന്ത്യാ മുന്നണി നേതാവായ രാഹുല്‍ തനിക്കുവേണ്ടിയാണു വോട്ടഭ്യര്‍ഥിക്കുന്നതെന്ന് ഇടതു സ്ഥാനാര്‍ഥി ചാഴികാടന്‍. പ്രതിഷേധവുമായി കോണ്‍ഗ്രസ്. കോട്ടയത്ത് എത്തിയ രാഹുല്‍ ഗാന്ധി ആളില്ലാത്തതിന്റെ പേരില്‍ റോഡ് ഷോ ഒഴിവാക്കിയതും പൊതു സമ്മേളനത്തില്‍ സ്ഥാനാര്‍ഥിയുടെ പേര് പറയാതെ പ്രസംഗിച്ചതും ഇടത് ക്യാമ്പ് പ്രചാരണ വിഷയമാക്കി.

സ്ഥാനാര്‍ഥിക്കു നേരെ അഴിമതി ആരോപണം

യു.ഡി.എഫ് സ്ഥാനാര്‍ഥി സ്റ്റാമ്പ് ഡ്യൂട്ടിയിലടക്കം നികുതിവെട്ടിപ്പ് നടത്തിയെന്നും കള്ളപ്പണ നിക്ഷേപമുണ്ടെന്ന ആരോപം വീട്ടും കോട്ടയത്തെ പോരാട്ടത്തെ വിവാദങ്ങളിലേക്കു നയിച്ചു. 12 കോടിയോളം കള്ളപ്പണ നിക്ഷേപം നടത്തിയെന്നു തെരഞ്ഞെടുപ്പ് കമ്മീഷ് പരാതിയും നല്‍കിയിരുന്നു. പിന്നാലെ സ്ഥാനാര്‍ഥി തന്നെ ആരോപണങ്ങള്‍ തള്ളി രംഗത്തു വന്നു.

Advertisment