Advertisment

കോട്ടയത്തെ മുന്നണി സ്ഥാനാര്‍ഥികളില്‍ സ്വന്തം  പേരിലും ചിഹ്‌നത്തിലും വോട്ട് ചെയ്യുക തോമസ് ചാഴികാടൻ മാത്രം; സ്ഥാനാര്‍ഥികളുടെ ബൂത്തും വോട്ടിങ് സമയവും അറിയാം; ജില്ലയിലെ പ്രമുഖരും ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കാളികളാകും

കോട്ടയം ലോക്‌സാഭാ മണ്ഡലത്തലത്തിലെ മുന്നണി സ്ഥാനാര്‍ഥികളില്‍ സ്വന്തം പേരിലും ചിഹ്‌നത്തിലും വോട്ട് ചെയ്യാനുള്ള ഭാഗ്യം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി തോമസ് ചാഴികാടനു മാത്രം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
k francis george thomas chazhikadan thushar vellapally

കോട്ടയം: കോട്ടയം ലോക്‌സാഭാ മണ്ഡലത്തലത്തിലെ മുന്നണി സ്ഥാനാര്‍ഥികളില്‍ സ്വന്തം പേരിലും ചിഹ്‌നത്തിലും വോട്ട് ചെയ്യാനുള്ള ഭാഗ്യം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി തോമസ് ചാഴികാടനു മാത്രം.

യു.ഡി.എഫ്. സ്ഥാനാര്‍ഥി  ഫ്രാന്‍സിസ് ജോര്‍ജിനു ഇടുക്കി മണ്ഡലത്തിലും  തുഷാര്‍ വെള്ളാപ്പള്ളിക്ക് ആലപ്പുഴയിലുമാണു വോട്ട്.

Advertisment

തോമസ് ചാഴികാടന്‍ രാവിലെ 6.30ന് എസ്.എച്ച്. മൗണ്ട് സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ കുര്‍ബാനയില്‍ പങ്കെടുത്ത ശേഷം 7.15ന് എസ്.എച്ച്. മൗണ്ട് എസ്.എച്ച്.ഹൈസ്‌കൂളില്‍ ഭാര്യയോടൊപ്പം എത്തി വോട്ടുചെയ്യും. ഫ്രാന്‍സിസ് ജോര്‍ജ് രാവിലെ ഏഴിന് മൂവാറ്റുപുഴ ഗവ. സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തുക. എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി കണിച്ചുകുളങ്ങര വി.എച്ച്.എസ്.എസിലെ ഏഴാം നമ്പര്‍ ബൂത്തിലും  രാവിലെ വോട്ട് ചെയ്യും.

ജില്ലയിലെ പ്രമുഖരുടെ ബൂത്തൂകള്‍ ഇങ്ങനെ

മന്ത്രി വി.എന്‍. വാസവനും കുടുംബവും രാവിലെ ഒമ്പതിനു പാമ്പാടി എം.ജി.എം സ്‌കൂളിലാണു വോട്ട് ചെയ്യുക. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ രാവിലെ 8.15ന് വയസ്‌ക്കര ഗവ. എല്‍.പി സ്‌കൂളിലും ജോസ്. കെ.മാണി എം.പി  9.15ന് പാലാ സെന്റ് തോമസ് സ്‌കൂളിലും വോട്ട് രേഖപ്പെടുത്തും.

എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ടുചെയ്യും. ചങ്ങനാശേരി അതിരൂപത ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവും സഹായ മെത്രാന്‍ മാര്‍ തോമസ് തറയിലും അസംപ്ഷന്‍ കോളജ് ഓഡിറ്റോറിയത്തിലെ 122 ാം നമ്പര്‍ ബൂത്തില്‍ രാവിലെ ഏഴിനു വോട്ട് രേഖപ്പെടുത്തും.

ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാതൃൂസ് തൃതീയന്‍ കാതോലിക്കാബാവ ഉച്ചയ്ക്ക് 12ന് മുട്ടമ്പലം ലൈബ്രറിയിലെ ബൂത്തില്‍  വോട്ട് ചെയ്യും.  മുട്ടമ്പലം സ്‌കൂളില്‍തന്നെയാണ് ജസ്റ്റിസ് കെ.ടി. തോമസിനും വോട്ട്.

കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കന്‍, മുന്‍ അധ്യക്ഷന്‍  മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ക്ക് വോട്ട്  കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ജി.എച്ച്.എസ്.എസിലാണ്. എം.എല്‍.എമാരായ  മോന്‍സ്  ജോസഫ് പൂഴിക്കോല്‍  സെന്റ്  മാര്‍ത്തോസ് യു.പി. സ്‌കൂളിലെ 18ാം നമ്പര്‍ ബൂത്തിലും  ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്‌കൂള്‍ 125-ാം ബൂത്തിലും മാണി സി.കാപ്പന്‍ പാലാ കാനാട്ടുപാറ ഗവ.പോളിടെക്‌നിക്കിലും ജോബ് മൈക്കിള്‍ ഇത്തിത്താനം ലിറ്റില്‍ ഫ്‌ലവര്‍ എല്‍.പി സ്‌കൂളിലെ 24 ാം നമ്പര്‍ ബൂത്തിലും വോട്ട് രേഖപ്പെടുത്തും. മണിമല സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ ബൂത്തിലാണു ബി.ജെ.പി. നേതാവ് അല്‍ഫോന്‍സ് കണ്ണന്താനത്തിന് വോട്ട്.

Advertisment