Advertisment

യുവ വോട്ടര്‍ന്മാരെ ആകര്‍ഷിക്കാന്‍ സ്വീപ് യൂത്ത് ഐക്കണായി തെരഞ്ഞെടുത്ത സിനിമാ താരം മമിത ബൈജുവിന് വോട്ടില്ല; താരത്തിന്റെ കന്നിവോട്ട് നഷ്ടമായത് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തെ വന്നതോടെ

തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്നലെ പ്രവര്‍ത്തകര്‍ നടിയുടെ കിടങ്ങൂരിലെ വസതിയില്‍ വോട്ടിങ് സ്ലിപ് എത്തിച്ചപ്പോഴാണ് മകളുടെ പേര് ലിസ്റ്റില്‍ ഇല്ല എന്ന വിവരം പിതാവ് ഡോ.ബൈജു അറിഞ്ഞത്.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
mamitha Untitled56.jpg

കോട്ടയം: കന്നിവോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ സ്വീപ് യൂത്ത് ഐക്കണായി തെരഞ്ഞെടുത്ത സിനിമാ താരം മമിത ബൈജുവിന് വോട്ടില്ല. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതാണു താരത്തിന് പ്രശ്‌നമായത്.

Advertisment

നൂറുകോടി ക്ലബില്‍ ഇടം നേടിയ പ്രേമലു എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണു മമിത ബൈജു. ഇത്തവണ അവരുടെ കന്നിവോട്ടായിരുന്നു.

തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്നലെ പ്രവര്‍ത്തകര്‍ നടിയുടെ കിടങ്ങൂരിലെ വസതിയില്‍ വോട്ടിങ് സ്ലിപ് എത്തിച്ചപ്പോഴാണ് മകളുടെ പേര് ലിസ്റ്റില്‍ ഇല്ല എന്ന വിവരം പിതാവ് ഡോ.ബൈജു അറിഞ്ഞത്.

വോട്ടര്‍മാരെ ബോധവല്‍ക്കരിക്കാനും വോട്ടര്‍ സാക്ഷരത പ്രോത്സാഹിപ്പിക്കാനുമുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ പദ്ധതിയാണ് സ്വീപ് എന്നറിയപ്പെടുന്ന സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം. 

പദ്ധതിയുടെ ഭാഗമായി, കോട്ടയം മണ്ഡലത്തിലെ ഐക്കണുകളായി ജസ്റ്റിസ് കെ.ടി തോമസ്, പായ് വഞ്ചിയില്‍ ലോകം ചുറ്റിയ കമാന്‍ഡര്‍ അഭിലാഷ് ടോമി, മിസ് ട്രാന്‍സ് ഗ്ലോബല്‍ വിജയിയും മോഡലുമായ ശ്രുതി സിത്താര, ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി എന്നിവരെയാണു തെരഞ്ഞെടുത്തിരുന്നത്.

Advertisment