Advertisment

ഓശാന ആചരണം ഭക്തി സാന്ദ്രമായി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
oshana Untitleed.jpg

ചേർപ്പുങ്കൽ: ചേർപ്പുങ്കൽ മാർസ്ലീവാ ഫൊറോനാ പള്ളിയിലെ ഓശാന ആചരണം ഭക്തി സാന്ദ്രമായി. രാവിലെ 6:30ന് ആരംഭിച്ച തിരുകർമ്മങ്ങൾക്ക് വികാരി ഫാ. ജോസഫ് പാനാമ്പുഴ നേതൃത്വം നൽകി.

ഫാ. കുര്യാക്കോസ് വടക്കേതകിടിയേൽ, ഫാ. ജോമി കുറ്റിയാനി എന്നിവർ സഹകാർമ്മികർ ആയിരുന്നു. തുടർന്ന് പാരിഷ് ഹാളിൽ നിന്നും  വെഞ്ചരിച്ച കുരുത്തോലകൾ കൈകളിലേന്തി  പ്രദക്ഷിണമായി പള്ളിയിൽ എത്തി.

തുടർന്ന്  ഹോളി ക്രോസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഫാ. മാത്യു കുറ്റിയാനി ദിവ്യബലി അർപ്പിച്ചു സന്ദേശം നൽകി.

Advertisment