Advertisment

പെയിന്റിങിനിടയില്‍ മിന്നലേറ്റു യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്ന നാലുപേര്‍ക്കു പരിക്ക്; പരിക്കേറ്റവരെ  കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

പരിക്കേറ്റ ഇവരെ ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ ചേര്‍ന്നു കറുകച്ചാലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മണിക്കുട്ടനെ രക്ഷിക്കാനായില്ല.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
manikandan kangazha

നെടുകുന്നം: പെയിന്റിങിനിടയില്‍ അഞ്ചു തൊഴിലാളികള്‍ക്കു  മിന്നലേറ്റു, ഒരാള്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന നാലു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കങ്ങഴ പത്തനാട് ദേവികാസദനത്തില്‍ മണികണ്ഠന്‍ (48) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന നെടുംകുന്നം മാന്തുരുത്തി താമരക്കുളം സുനീഷ് (37), മുണ്ടക്കയം പ്ലാച്ചേരിയില്‍ ബിനോയി (38), നെടുംകുന്നം മുക്കാട്ട് ജോബി ജോസഫ് എന്നിവര്‍ക്ക് പരിക്കേറ്റു.

തിങ്കളാഴ്ച വൈകിട്ട് 5.45ഓടെ മാണികുളത്തായിരുന്നു സംഭവം. വീടിനു പെയിന്റ് ചെയ്യുന്നതിനിടിയില്‍ ഇവര്‍ക്കു മിന്നലേക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ ചേര്‍ന്നു കറുകച്ചാലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മണിക്കുട്ടനെ രക്ഷിക്കാനായില്ല.

സാരമായി പരിക്കേറ്റ മൂന്നുപേരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മണികണ്ഠന്റെ ഭാര്യ: മായ. മക്കള്‍, ദേവാനന്ദ്, ദേവിക. മൃതദേഹം മല്ലപ്പള്ളിയിലെ സ്വകാര്യാശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്.

Advertisment