Advertisment

പാലാ പിണ്ണാക്കനാട് മൈലാടി എസ്.എച്ച്. കോണ്‍വെന്റിലെ സിസ്റ്റര്‍ ജോസ് മരിയയുടെ കൊലപാതക കേസില്‍ പ്രതിയെ വെറുതെവിട്ടു; ഉത്തരവ് തെളിവുകളുടെ അഭാവത്തെ തുടര്‍ന്ന്; പ്രതി പാലായിലെ സിസ്റ്റര്‍ അമല കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍

പാലാ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ലിസ്യു മഠത്തിലെ സിസ്റ്റര്‍ അമലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണു സിസ്റ്റര്‍ ജോസ് മരിയയുടേത് കൊലപാതകമാണെന്നു കണ്ടെത്തിയത്.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
satheesh Untitled4.jpg

കോട്ടയം: പാലാ പിണ്ണാക്കനാട് മൈലാടി എസ്.എച്ച്. കോണ്‍വെന്റിലെ സിസ്റ്റര്‍ ജോസ് മരിയയാ (75)യുടെ കൊലപാതക കേസില്‍ പ്രതിയെ വെറുതെവിട്ടു.

Advertisment

തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് അഡീഷണല്‍ കോടതി ജഡ്ജി എല്‍സമ്മ ജോസഫാണു പ്രതി സതീഷ് ബാബുവിനെ വെറുതെ വിട്ടത്.

പ്രതി മറ്റൊരു കന്യാസ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു തിരുവനന്തപുരത്തു ജയിലിലാണ്. 2015 ഏപ്രില്‍ 17നു പുലര്‍ച്ചെ 1.30നാണു സിസ്റ്റര്‍ ജോസ് മരിയ കൊല്ലപ്പെട്ടത്. മോഷണത്തിനായി മഠത്തില്‍ കയറിയ പ്രതി ശബ്ദം കേട്ടുണര്‍ സിസ്റ്ററെ കമ്പിവടിയ്ക്കു തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. 

പാലാ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ലിസ്യു മഠത്തിലെ സിസ്റ്റര്‍ അമലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണു സിസ്റ്റര്‍ ജോസ് മരിയയുടേത് കൊലപാതകമാണെന്നു കണ്ടെത്തിയത്.

പ്രതിഭാഗത്തിനു വേണ്ടി ഷെല്‍ജി തോമസും പ്രോസിക്യൂഷനു വേണ്ടി ഗിരിജയും കോടതിയില്‍ ഹാജരായി. പാലായിലെ സിസ്റ്റര്‍ അമല കൊലക്കേസില്‍ നിലവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണു സതീഷ് ബാബു

Advertisment