Advertisment

ഗൂഗിള്‍ പേ വര്‍ക്ക് ചെയ്യുന്നില്ലെന്നു പറഞ്ഞതിനെ തുടര്‍ന്നു പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദിക്കുകയും, തടയാനെത്തിയ യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍; പ്രതികള്‍ സ്ഥിരം കുറ്റവാളികള്‍

അക്രമം നടന്നത് വിഷു ദിവസം

New Update
google pay case

തലയോലപ്പറമ്പ്: ഗൂഗിൾ പേ വർക്ക് ചെയ്യുന്നില്ലെന്നു പറഞ്ഞതിനെ തുടർന്നു പെട്രോൾ പമ്പ് ജീവനക്കാരനെയും, തടയാനെത്തിയ യുവാവിനെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു യുവാക്കിൾ അറസ്റ്റിൽ. വെള്ളൂർ വടകര കടവത്തുകുഴിയിൽ  അജയ് സജി (25), വെള്ളൂർ വടകര കരോട്ടുതടത്തിൽ ആഷിക്.കെ.ബാബു (25) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റു ചെയ്തത്. 

Advertisment

പ്രതികൾ സ്ഥിരം കുറ്റവാളികളാണെന്നു പോലീസ് പറഞ്ഞു. ആഷിക്കിന് തലയോലപ്പറമ്പ്  സ്‌റ്റേഷനിലും, അജയ് സജിക്ക് തലയോലപ്പറമ്പ്, കടുത്തുരുത്തി എക്‌സൈസ് എന്നീ സ്‌റ്റേഷനുകളിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

ഇവർ ഇരുവരും ചേർന്നു വിഷു ദിവസം രാത്രി 11 നു തലയോലപ്പറമ്പ് ഇല്ലിത്തൊണ്ടിനു സമീപം പ്രവർത്തിക്കുന്ന  പെട്രോൾപമ്പിൽ പെട്രോൾ അടിക്കാൻ എത്തിയ സമയം ഇവിടെ ഗൂഗിൾ പേ വർക്ക് ചെയ്യുന്നില്ലെന്നും, പണം നൽകിയാൽ പെട്രോൾ അടിക്കാമെന്നു ജീവനക്കാരൻ പറഞ്ഞതിനെ തുടർന്ന്, പമ്പിലെ ജീവനക്കാരായ ഇടവട്ടം നാൽപതിൽത്തറ ലൂക്കോസി (64)നെ മർദിക്കുകയായിരുന്നു. 

തടയാനെത്തിയ, ഇടവട്ടം അമ്പാടിയിൽ ടി.എൻ.മോഹനൻ (70), ഇറുമ്പയം പനച്ചിക്കൽ പി.എസ്.അനീഷ് (29) എന്നിവർക്കും മർദനമേറ്റിരുന്നു. സംഭവമറിഞ്ഞെത്തിയ ഉമാംകുന്ന് വള്ളിക്കുന്നേൽ കാലായിൽ ഷാ (46)യെ കുത്തി പരുക്കേൽപ്പിച്ചശേഷമാണു യുവാക്കൾ കടന്നു കളഞ്ഞത്.  കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Advertisment