Advertisment

എം.ജി. സര്‍വകലാശാല ഹോസ്റ്റലിന് സമീപം യുവാവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി; അപകടം മദ്യപിച്ചുകൊണ്ടിരിക്കേ പൊലീസ് വാഹനം വരുന്നത് കണ്ട് ഓടി രക്ഷപെടുമ്പോള്‍ ! പോസ്റ്റ്‌മോര്‍ട്ടനടപടിക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി

കൂട്ടുകാരോടൊപ്പം പുരയിടത്തില്‍ ഇരിക്കവേ പൊലീസിനെ കണ്ട് ഭയന്ന് ഓടിയപ്പോള്‍ കിണറ്റില്‍ വീണതാകാം എന്നു സംശയിക്കുന്നു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
akash surendran

കോട്ടയം: എം.ജി. സര്‍വകലാശാല ഹോസ്റ്റലിന് സമീപം യുവാവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. അതിരമ്പുഴ നാല്‍പ്പാത്തിതടത്തില്‍  ആകാശ് സുരേന്ദ്രനെ(19) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല്‍പ്പാത്തിമല റോഡിലെ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിലാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൂട്ടുകാരോടൊപ്പം പുരയിടത്തില്‍ ഇരിക്കവേ പൊലീസിനെ കണ്ട് ഭയന്ന് ഓടിയപ്പോള്‍ കിണറ്റില്‍ വീണതാകാം എന്നു സംശയിക്കുന്നു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ആകാശും സുഹൃത്തുക്കളും ചേര്‍ന്ന് ആളൊഴിഞ്ഞ പുരയിടത്തിലിരുന്ന് മദ്യപിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ഈ സമയം ഇതുവഴി പൊലീസ് പട്രോളിങ് സംഘം കടന്നു പോയി. പൊലീസ് വാഹനം കടന്നുപോകുന്നതിനിടെ ബീക്കണ്‍ ലൈറ്റ് കണ്ട സംഘം ഭയന്ന് ഓടിയതായി പൊലീസ് പറഞ്ഞു.

ചിതറി ഓടിയ സംഘം പിന്നീട് തിരികെ അതേ സ്ഥലത്തെത്തിയപ്പോഴാണ് ആകാശിനെ കാണാനില്ലെന്ന് മനസിലായത്. തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനെ തുടര്‍ന്ന് ഇവര്‍ അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു. വിവരം അറിഞ്ഞ് ഗാന്ധിനഗര്‍ പൊലീസും സ്ഥലത്തെത്തി. തുടര്‍ന്ന് ഇവര്‍ ഇരുന്നിരുന്ന പുരയിടത്തിലെ കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ട നടപടിക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

Advertisment