Advertisment

തീർത്ഥാടന ടൂറിസം വികസിപ്പിക്കും: തോമസ് ചാഴികാടൻ

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
thomas Uuntitled.jpg

മോനിപ്പള്ളി:  ജനപ്രതിനിധിയെന്ന നിലയിൽ റെയിൽ രംഗത്ത് നടത്തിയ വികസന മുന്നേറ്റത്തിന്റെ മാതൃകയിൽ തീർത്ഥാടന ടൂറിസത്തിന്റെ സാധ്യതകളും മണ്ഡലത്തിൽ പ്രയോജനപ്പെടുത്തുമെന്ന് തോമസ് ചാഴികാടൻ. എൽഡിഎഫ് പ്രവർത്തകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു തോമസ് ചാഴികാടൻ.

കോട്ടയം ജില്ലയിലെ അയൽജില്ലകളായ ഇടുക്കി, എറണാകുളം എന്നിവയമായി ബന്ധിപ്പിച്ച് തീർത്ഥാടന കേന്ദ്രങ്ങളും വിനോദ സഞ്ചാരകേന്ദ്രങ്ങളും ഉൾപ്പെടുത്തിയുള്ള മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ വിനോദ സഞ്ചാരികളേയും തീർത്ഥാടകരേയും ആകർഷിക്കാൻ കഴിയുന്നതിനൊപ്പം ഗ്രാമീണ മേഖലയുടെ സാമ്പത്തിക മുന്നേറ്റത്തിനും തൊഴിൽസംരംഭങ്ങൾ വളരാനും ഇടയാക്കുമെന്നും തോമസ് ചാഴികാടൻ പറഞ്ഞു.

പ്രവർത്തകസംഗമത്തിലത്തിയ തോമസ് ചാഴികാടനെ ആവേശത്തോടെയാണ് പ്രവർത്തകർ വരവേറ്റത്. സംഗമവേദി കൊടിതോരണങ്ങളുയർത്തി ഉത്സവപ്രതീതി ജനിപ്പിച്ചിരുന്നു. ഇടതുമുന്നണിയിലെ ത്രിതല പഞ്ചായത്തംഗങ്ങളും ജനപ്രതിനിധികളും പ്രസംഗിച്ചു.

Advertisment