Advertisment

ഇറിഡിയം മെറ്റല്‍ ബിസിനസില്‍ പങ്കാളിയാക്കാമെന്നു 21 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പെരുമ്പാവൂര്‍ സ്വദേശി അറസ്റ്റില്‍. കേസില്‍ അറസ്റ്റിലാകുന്നത് ഒളിവില്‍ കഴിഞ്ഞ മൂന്നാമത്തെ പ്രതി. മധ്യവയസ്‌കനെ പ്രതികള്‍ കബളിപ്പിച്ചത് 2021 മുതല്‍ 2024 വരെയുള്ള കാലയളവില്‍

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
reji crime vaikom

വൈക്കം: ഇറിഡിയം മെറ്റല്‍ ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് മധ്യവയസ്‌കനില്‍ നിന്നു 21 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാളെ കൂടി അറസ്റ്റില്‍. പെരുമ്പാവൂര്‍ ഇരിങ്ങോള്‍ ഭാഗത്ത് കക്കുഴി (പെരുമ്പാവൂര്‍ കര്‍ത്താവുംപടി ഭാഗത്ത് വാടകയ്ക്ക് താമസം) റെജി (47) യെയാണു പോലീസ് അറസ്റ്റു ചെയ്തത്.

ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് 2021 മുതല്‍ 2024 വരെയുള്ള കാലയളവില്‍ വെച്ചൂര്‍ അംബിക മാര്‍ക്കറ്റ് സ്വദേശിയായ മധ്യവയസ്‌കനില്‍ നിന്നും ഇവര്‍ നടത്തിവരുന്ന ഇറിഡിയം മെറ്റല്‍ ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച്  21 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. കൂടാതെ ബിസിനസ് ആവശ്യത്തിന് എന്നു പറഞ്ഞ് ഇയാളില്‍ നിന്നു കാറും വാങ്ങിയെടുക്കുകയും ചെയ്തു.

പിന്നീട് ബിസിനസില്‍ പങ്കാളിയാക്കാതെയും പണവും, കാറും തിരികെ നല്‍കാതെയും കബളിപ്പിച്ചതിനെ തുടര്‍ന്ന് മധ്യവയസ്‌കന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിഷ്ണു, വിനു എന്നിവരെ  നേരത്തെ പിടികൂടിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് റെജി കൂടി പോലീസിന്റെ പിടിയിലാവുന്നത്. കോടതിയില്‍ ഹാജരാക്കിയ റെജിയെ  റിമാന്‍ഡ് ചെയ്തു.

Advertisment