Advertisment

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ അമ്മയും മകളും കോഴിക്കോട് ട്രെയിനിടിച്ച് മരിച്ചു

കുണ്ടായിത്തോടിൽ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു. വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങവെ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
railway track1

കോഴിക്കോട്: കുണ്ടായിത്തോടിൽ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു. പാളം മുറിച്ചുകടക്കുന്നതിനിടെ നസീമ (36), ഫാത്തിമ നിയ (15) എന്നിവരാണ് മരിച്ചത്. 

 വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങിയ ഇവരെ കൊച്ചുവേളി- ചണ്ഡിഗഡ് സമ്പർക്ക് ക്രാന്തി എക്സ്പ്രസാണ് ഇടിച്ചത്. വൈകിട്ട് അഞ്ചിനാണ് അപകടമുണ്ടായത്. നിസാറാണ് നസീമയുടെ ഭർത്താവ്. 

Advertisment